വിറ്റാമിന് സിയുടെ അളവ് സ്വാഭാവികമായി വര്ദ്ധിപ്പിക്കാന് നിങ്ങളെ ഈ പാനീയങ്ങള് സഹായിക്കും

ശരീരത്തിലെ വിറ്റാമിൻ സി സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ പരിചയപ്പെടാം.
രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിനും കൊളാജൻ ഉൽപ്പാദനത്തിനും മുറിവുകൾ പെട്ടെന്ന് ഉണങ്ങുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഏറെ അത്യാവശ്യമായ പോഷകമാണ് വിറ്റാമിൻ സി. കൂടാതെ, ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് (Iron) ശരിയായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നതും വിറ്റാമിൻ സി ആണ്.
എന്നാൽ മനുഷ്യശരീരത്തിന് വിറ്റാമിൻ സി സ്വന്തമായി ഉത്പാദിപ്പിക്കാനോ ഉയർന്ന അളവിൽ സംഭരിച്ചുവെക്കാനോ കഴിയില്ല എന്നതാണ് പ്രധാന വെല്ലുവിളി. അതിനാൽത്തന്നെ, ദിവസേനയുള്ള ഭക്ഷണത്തിലൂടെയോ പാനീയങ്ങളിലൂടെയോ ഇത് ശരീരത്തിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്. വിപണിയിൽ വിറ്റാമിൻ സി സപ്ലിമെന്റുകൾ ലഭ്യമാണെങ്കിലും, ദിവസവും കുടിക്കുന്ന ചില സ്വാഭാവിക പാനീയങ്ങളിലൂടെത്തന്നെ ഇത് എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കും.
ശരീരത്തിലെ വിറ്റാമിൻ സിയുടെ അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ താഴെ പറയുന്നവയാണ്:
1. ഫ്രഷ് ഓറഞ്ച് ജ്യൂസ് (Fresh orange juice )
വിറ്റാമിൻ സിയുടെ ഏറ്റവും മികച്ചതും ജനപ്രിയവുമായ സ്രോതസ്സുകളിലൊന്നാണ് ഫ്രഷ് ഓറഞ്ച് ജ്യൂസ്. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസിന് നമ്മുടെ ദൈനംദിന വിറ്റാമിൻ സി ആവശ്യകതയുടെ വലിയൊരു പങ്ക് നൽകാൻ സാധിക്കും. ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ (Oxidative stress) നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ഇതിൽ ധാരാളമുണ്ട്. അധികമായി പഞ്ചസാര ചേർക്കാത്ത ഫ്രഷ് ജ്യൂസുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.


2. നെല്ലിക്ക ജ്യൂസ് (Amla Juice)
വെള്ളം ചേർത്ത് നേർപ്പിച്ച ഫ്രഷ് നെല്ലിക്ക ജ്യൂസ് രോഗപ്രതിരോധ ശേഷിയും പൊതുവായ ആരോഗ്യവും വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. നെല്ലിക്കയിലടങ്ങിയിരിക്കുന്ന സസ്യ സംയുക്തങ്ങൾ (Plant compounds) മികച്ച ആന്റിഓക്സിഡന്റ് ഗുണങ്ങൾ നൽകുന്നു. കടുപ്പമേറിയ രുചിയും പുളിയുമുള്ളതിനാൽ ആവശ്യത്തിന് വെള്ളവും അല്പം ബിറ്റ് ഉപ്പും (Black salt) ചേർത്ത് ഇത്
3. നാരങ്ങാവെള്ളം (Lemon juice)
രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ദിവസേനയുള്ള വിറ്റാമിൻ സി എളുപ്പത്തിൽ ഉറപ്പാക്കാൻ സഹായിക്കും. ശരീരത്തിന് വേണ്ട മുഴുവൻ വിറ്റാമിൻ സിയും ഇതിൽ നിന്ന് ലഭിക്കില്ലെങ്കിലും, സ്ഥിരമായി കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും വിറ്റാമിൻ സിയുടെ അളവ് ഉയർത്താനും പ്രയോജനപ്പെടും. ഇതിൽ അമിതമായി പഞ്ചസാര ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം.


4. പേരയ്ക്ക സ്മൂത്തി (Guava Smoothie)
പല സിട്രസ് പഴങ്ങളെക്കാളും കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പഴമാണ് പേരയ്ക്ക. പഞ്ചസാര ചേർക്കാതെ തൈരോ പാലോ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫ്രഷ് പേരയ്ക്ക സ്മൂത്തിയിലൂടെ വിറ്റാമിൻ സി, ഫൈബർ, പ്രോട്ടീൻ എന്നിവ ഉയർന്ന അളവിൽ ലഭിക്കുന്നു. വൈകുന്നേരങ്ങളിലോ വ്യായാമത്തിന് ശേഷമോ കുടിക്കാൻ പറ്റിയ മികച്ചൊരു പാനീയമാണിത്.
5. കിവി – ബ്ലൂബെറി സ്മൂത്തി (kiwi&Blueberry smoothie)
കിവി, സ്ട്രോബെറി തുടങ്ങിയ ബെറി വർഗ്ഗത്തിൽപ്പെട്ട പഴങ്ങളിൽ സ്വാഭാവികമായിത്തന്നെ വിറ്റാമിൻ സി വളരെ കൂടുതലാണ്. ഇവ തൈരുമായോ സസ്യങ്ങളിൽ നിന്നുള്ള പാലുമായോ (Plant-based milk) ചേർത്ത് അടിച്ചെടുക്കുമ്പോൾ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും നിറഞ്ഞ പോഷകസമൃദ്ധമായ സ്മൂത്തി ലഭിക്കുന്നു. ദിനചര്യയിൽ പെട്ടെന്ന് ഊർജ്ജം പകരാൻ ഇത് സഹായിക്കും.

