വയറ് വീർക്കലും ഗ്യാസ് ട്രബിളും അകറ്റാം; ഈ 5 ഔഷധ ചായകൾ കുടിക്കൂ
ഭക്ഷണത്തിന് ശേഷം വയറ് വീർത്ത് വരികയും ഗ്യാസ് ട്രബിൾ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ദഹനവ്യവസ്ഥയുടെ ആരോഗ്യക്കുറവാണ് ഇതിന്റെ പ്രധാന കാരണം. ഈ അസ്വസ്ഥതകളിൽ നിന്ന് സ്വാഭാവികമായ രീതിയിൽ മോചനം നേടാൻ സഹായിക്കുന്ന 5 മികച്ച ഔഷധ ചായകൾ പരിചയപ്പെടാം.
- ഇഞ്ചി, തേൻ, ലെമൺ ടീ

വയറ് വീർക്കുന്നത് തടയാനും ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾ അകറ്റാനും ദിവസവും ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് ഏറെ ഗുണകരമാണ്. ഇതിലേക്ക് അല്പം തേനും നാരങ്ങ നീരും കൂടി ചേർക്കുന്നത് ദഹനം സുഗമമാക്കാൻ സഹായിക്കും.
2. ജീരക ചായ

ശരീരത്തെ തണുപ്പിക്കാനും നല്ല ദഹനം ഉറപ്പാക്കാനും ജീരക ചായ മികച്ചൊരു പ്രതിവിധിയാണ്. ഗ്യാസ് ട്രബിൾ മൂലമുള്ള വയറുവേദനയും അസ്വസ്ഥതകളും ശമിപ്പിക്കാൻ ജീരകം കൊണ്ടുള്ള ചായ ശീലമാക്കാം.
3. കാമോമൈൽ ടീ

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ കാമോമൈൽ ചായ ദഹനനാളത്തെ ശാന്തമാക്കാൻ സഹായിക്കുന്നു. ഇത് ഗ്യാസ് ട്രബിൾ പ്രശ്നങ്ങളെ ഫലപ്രദമായി അകറ്റാനും വയറ് വീർക്കുന്നത് തടയാനും ഉത്തമമാണ്.
4.പെപ്പർമിന്റ് ടീ

ആന്റിഓക്സിഡന്റുകളും ഔഷധഗുണങ്ങളും നിറഞ്ഞ പെപ്പർമിന്റ് ടീ ദഹനപ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്. ദിവസവും ഇത് കുടിക്കുന്നത് ഗ്യാസ് ട്രബിൾ മൂലമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കും.
5.അയമോദക ചായ

വയറ്റിലെ ഗ്യാസ് അകറ്റാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒന്നാണ് അയമോദകം. അയമോദകം ഇട്ട് തിളപ്പിച്ച വെള്ളമോ ചായയോ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്.
