യഷ്- ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസിനൊരുങ്ങുന്നു; ട്രെയ്ലർ ഓഗസ്റ്റ് 8 ന്

കൊച്ചി: തെന്നിന്ത്യൻ സൂപ്പർതാരം യാഷും സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ (Toxic) ഓഗസ്റ്റ് 26 ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചതനുസരിച്ച്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയ്ലർ ഓഗസ്റ്റ് 8 ന് പുറത്തുവിടും. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവർക്കൊപ്പം യാഷ് നായകനാകുന്ന ചിത്രം, കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. രാജീവ് രവി ക്യാമറയും രവി ബസ്രൂർ സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ജെ.ജെ. പെറി, അൻപറിവ്, കേച ഖംഫാക്ഡി എന്നിവരാണ്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം പാൻ-വേൾഡ് ലെവലിലാണ് റിലീസിനൊരുങ്ങുന്നത്.
