നായകനായി ലോകേഷ് കനകരാജ്, ഡി.സി സിനിമയിലെ ഗാനങ്ങള്‍ പുറത്ത്

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി നായകവേഷത്തിലെത്തുന്ന ‘ഡി.സി’ (DC) എന്ന ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങി. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ഗ്യാങ്സ്റ്റർ ഡ്രാമയിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
ആകെ 15 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. യൂട്യൂബിലും മറ്റ് മ്യൂസിക് പ്ലാറ്റ്ഫോമുകളിലും റിലീസ് ചെയ്ത ഗാനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്.
ചിത്രത്തിൽ ‘ദേവദാസ്’ എന്ന കേന്ദ്രകഥാപാത്രമായാണ് ലോകേഷ് കനകരാജ് എത്തുന്നത്. ‘ചന്ദ്ര’ എന്ന നായികാ കഥാപാത്രത്തെ വാമിഖ ഖബ്ബി അവതരിപ്പിക്കുന്നു. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിനും വൻ ജനശ്രദ്ധ ലഭിച്ചിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.
