തൊഴില്‍ നിയമലംഘനങ്ങള്‍ അറിയിക്കാന്‍’സഹല്‍’ ആപ്പില്‍ പുതിയ സേവനം

കുവൈത്തിൽ തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ജോലിസ്ഥലത്തെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ‘സഹൽ’ ആപ്പിലൂടെ ‘റിപ്പോർട്ട് ടു അസ്’ (Report To Us) എന്ന പുതിയ സേവനത്തിന് തുടക്കം കുറിച്ചു. എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ ജോലി അന്തരീക്ഷം ഉറപ്പാക്കുക, തൊഴിൽ നിയമപാലനം ശക്തമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ സംവിധാനം. ആപ്പ് വഴി നേരിട്ട് പരാതികൾ സമർപ്പിക്കുന്നതിലൂടെ തൊഴിൽ നിയമലംഘനങ്ങൾ കുറയ്ക്കാനും, വേഗത്തിലുള്ള അടിയന്തര നടപടികളിലൂടെ നീതിന്യായ വ്യവസ്ഥയെ പിന്തുണയ്ക്കാനും, ജീവനക്കാരുടെ അവകാശങ്ങൾ കൃത്യമായി സംരക്ഷിക്കാനും സാധിക്കും.
