‘കല്യാണി’ ഗാനത്തിന് ചുവടുവെച്ച് സൗഭാഗ്യ വെങ്കിടേഷ്; കയ്യടിച്ച് ആരാധകര്‍

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ‘കല്യാണി’ ഗാനത്തിന് മനോഹരമായ ചുവടുകളുമായി നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗഭാഗ്യ വെങ്കിടേഷ്. കറുപ്പ് വസ്ത്രമണിഞ്ഞ് ശ്രേയ ഘോഷാൽ ആലപിച്ച ഭാഗത്തിന് സൗഭാഗ്യ വച്ച നൃത്തച്ചുവടുകൾ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.
പങ്കുവെച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു മില്യണിലധികം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. സിനിമാ-സോഷ്യൽ മീഡിയ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അഭിനന്ദനങ്ങളുമായി കമന്റ് ബോക്സിലെത്തിയത്. സൗഭാഗ്യയുടെ നൃത്തം മികച്ചതാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളായ സൗഭാഗ്യ കുടുംബസമേതം സോഷ്യൽ മീഡിയയിൽ സജീവമാണ്. നടനും ഇൻഫ്ലുവൻസറുമായ അർജുൻ സോമശേഖരനാണ് ഭർത്താവ്. സുദർശനയാണ് മകൾ.
അതിനിടെ, സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതായി ‘കല്യാണി’ കുതിപ്പ് തുടരുകയാണ്. ഒറിജിനൽ ട്രാക്ക് പാടിയ അർജുൻ, കെ.ഡി.എസ്, ഫിഫ്റ്റി 4, റോൺ എന്നിവർക്കൊപ്പം ശ്രേയ ഘോഷാൽ കൂടി എത്തിയതോടെ ഗാനം വൻ ഹിറ്റായി മാറുകയായിരുന്നു. സാനിയ ഇയ്യപ്പൻ അഭിനയിച്ച മ്യൂസിക് വീഡിയോയിലെ നൃത്തവും ലുക്കും നേരത്തെ തന്നെ തരംഗമായിരുന്നു.
