‘എന്റെ മിറര്‍ സെല്‍ഫികള്‍ എപ്പോഴും പെര്‍ഫെക്ട് ആണ്, ഞാന്‍ എന്റെ സ്വന്തം ഫേവറേറ്റാണ്’; ചിത്രങ്ങളുമായി കരീന കപൂര്‍

ഇറ്റാലിയൻ അവധിക്കാല ആഘോഷത്തിനിടയിലെ മനോഹരമായ മിറർ സെൽഫികൾ പങ്കുവെച്ച് ബോളിവുഡ് താരം കരീന കപൂർ. “എന്റെ മിറർ സെൽഫികൾ എപ്പോഴും പെർഫെക്റ്റ് ആണ്. ഞാൻ എന്റെ സ്വന്തം ഫേവറേറ്റാണ്… മറക്കരുത്. വെനീസിയ 2026” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ഇംതിയാസ് അലിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ജബ് വി മെറ്റിൽ’ കരീനയുടെ ‘ഗീത്’ എന്ന കഥാപാത്രം പറയുന്ന “മേം അപ്നി ഫേവറിറ്റ് ഹൂം” (ഞാൻ എന്റെ സ്വന്തം ഫേവറേറ്റാണ്) എന്ന ഹിറ്റ് ഡയലോഗിനെ ഓർമ്മിപ്പിക്കുന്നതാണ് ഈ കുറിപ്പ്. ഷാഹിദ് കപൂർ നായകനായ ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്.
മലയാള താരം പൃഥ്വിരാജും കരീനയും ആദ്യമായി ഒന്നിക്കുന്ന ‘ദായ്റ’യാണ് കരീനയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തും. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ‘സിംഗം എഗെയ്ൻ’ ആണ് കരീനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
