നിമിഷങ്ങൾക്കുള്ളിൽ വിമാനം കുത്തനെ താഴ്ചയിലേക്ക്, ആകാശച്ചുഴിയിൽ വീണ് യാത്രാ വിമാനം, നിരവധിപ്പേർക്ക് പരിക്ക്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ആകാശച്ചുഴിയിൽപ്പെട്ട് വിമാനം കുത്തനെ താഴേക്ക് പതിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ന്യൂയോർക്കിൽ നിന്ന് മെഡലിനിലേക്ക് പോയ ഏവിയാൻക വിമാനം അപകടത്തെ തുടർന്ന് മിയാമിയിൽ അടിയന്തരമായി തിരിച്ചിറക്കി.
മിയാമി: ആകാശച്ചുഴിയിൽപെട്ട് വിമാനം കുത്തനെ താഴേക്ക് പതിച്ച് നിരവധി യാത്രക്കാർക്ക് ഗുരുതര പരിക്ക്. ന്യൂയോർക്കിൽ നിന്ന് കൊളംബിയയിലെ മെഡലിനിലേക്ക് പുറപ്പെട്ട ഏവിയാൻക 042 (Avianca 042) എയർബസ് എ320 വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് പരിക്കേറ്റതിനെ തുടർന്ന് വിമാനം മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി.
വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. യാത്ര തുടങ്ങി മൂന്ന് മണിക്കൂറിന് ശേഷമാണ് അപ്രതീക്ഷിതമായി വിമാനം ആകാശച്ചുഴിയിൽപ്പെട്ടത്. മിനിറ്റുകൾക്കുള്ളിൽ വിമാനം 25,000 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു.
പരിക്കേറ്റ എട്ടോളം യാത്രക്കാരെ മിയാമിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിൽ വ്യക്തത വന്നിട്ടില്ല.




