2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സൗദിയിലെ എയർപോർട്ടുകൾക്ക് പിന്നാലെ ഹൂത്തികളുടെ പുതിയ ഭീഷണി; ജോലിചെയ്യുന്നവർക്ക് മുന്നറിയിപ്പ്, ഭീഷണി ഇല്ലാതാക്കുമെന്ന് യെമൻ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 11:25 AM
പങ്കുവെക്കുക:
സൗദിയിലെ എയർപോർട്ടുകൾക്ക് പിന്നാലെ ഹൂത്തികളുടെ പുതിയ ഭീഷണി; ജോലിചെയ്യുന്നവർക്ക് മുന്നറിയിപ്പ്, ഭീഷണി ഇല്ലാതാക്കുമെന്ന് യെമൻ
സൗദിയിലെ എയർപോർട്ടുകൾക്ക് പിന്നാലെ ഹൂത്തികളുടെ പുതിയ ഭീഷണി; ജോലിചെയ്യുന്നവർക്ക് മുന്നറിയിപ്പ്, ഭീഷണി ഇല്ലാതാക്കുമെന്ന് യെമൻകേരളപ്രഭാതം

വിമാനത്താവളങ്ങൾക്ക് പിന്നാലെ സൗദിയിലെ എണ്ണക്കമ്പനികൾക്കും ജീവനക്കാർക്കും നേരെ ഹൂത്തികളുടെ പുതിയ ഭീഷണി. ഹൂത്തികളെ പൂർണ്ണമായി നേരിടുമെന്ന് യെമൻ വ്യക്തമാക്കിയപ്പോൾ, സൗദിക്ക് പൂർണ്ണ പിന്തുണയുമായി പാകിസ്ഥാൻ രംഗത്തെത്തി.

റിയാദ്: വിമാനത്താവളങ്ങൾക്ക് പിന്നാലെ സൗദി അറേബ്യയിലെ പ്രമുഖ എണ്ണക്കമ്പനികളെയും ഉൽപ്പാദന മേഖലകളെയും ലക്ഷ്യമിട്ട് ഹൂത്തി വിമതരുടെ പുതിയ മുന്നറിയിപ്പ്. മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർ ജീവൻ രക്ഷിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഹൂത്തി വക്താവ് അറിയിച്ചു. ഇത് വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന സൂചനയാണ് നൽകുന്നത്.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, അബഹ, നജ്റാൻ വിമാനത്താവളങ്ങൾ എന്നിവയ്ക്ക് നേരെ നേരത്തെ ഹൂത്തി ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭീഷണി. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകൾക്കുള്ള നിയന്ത്രണം ഇന്നും തുടരും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാസ എയർ തുടങ്ങിയ കമ്പനികളാണ് സൗദിയിലേക്കുള്ള സർവീസുകളിൽ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.

അതേസമയം, ഹൂത്തി വിമതർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മുന്നോട്ടുപോകുമെന്ന് യെമൻ വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ പ്രദേശങ്ങളും യെമൻ സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലാക്കാതെ സംഘർഷത്തിന് പരിഹാരമാകില്ലെന്ന് വിദേശകാര്യ മന്ത്രി അഫ്ര അൽ സൗബ പറഞ്ഞു.

ഹൂത്തി ഭീഷണിക്കെതിരെ സൗദി അറേബ്യയ്ക്ക് പൂർണ്ണ പിന്തുണയുമായി പാകിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്. മക്കാ കരാറിന്റെ അടിസ്ഥാനത്തിൽ സൗദിയുടെ സുരക്ഷയ്ക്കായി ഒപ്പം ഉറച്ചുനിൽക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വ്യക്തമാക്കി. ഹൂത്തി ആക്രമണങ്ങളെ ശക്തമായി അപലപിച്ച പാകിസ്ഥാൻ, തങ്ങളുടെ പോർവിമാനങ്ങളും സൈനികരും നിലവിൽ സംയുക്ത സൈനിക നീക്കങ്ങളുടെ ഭാഗമാണെന്നും അറിയിച്ചു.

ഇതിനിടെ, ഹോർമൂസ് കടലിടുക്കിൽ മൈനിൽ തട്ടി ഒരു കപ്പൽ തകർന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

ഫ്ലൈദുബായ് റാഞ്ചൽ ശ്രമം ഇസ്രയേൽ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ തന്നെ, സ്ഥിരീകരിച്ച് യുഎഇ അന്വേഷണം; 'വേൾഡ് ട്രേഡ് സെന്‍റർ ആക്രമണം പ്രചോദനമായി'
അന്തർദേശീയം