ഇൻഡിക്കേറ്റർ ഉപയോഗിക്കാത്തവർക്കെതിരെ നടപടി ശക്തം; കുവൈത്തിൽ 372 വാഹനങ്ങൾക്ക് പിഴ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കുവൈത്തിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കാതെ ലെയ്ൻ മാറിയ 372 വാഹനങ്ങൾക്ക് ട്രാഫിക് വിഭാഗം പിഴ ചുമത്തി. റോഡ് സുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: വാഹനം തിരിക്കുമ്പോഴും ലെയ്ൻ മാറുമ്പോഴും ഇൻഡിക്കേറ്ററുകൾ (ടേൺ സിഗ്നലുകൾ) കൃത്യമായി ഉപയോഗിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി കടുപ്പിച്ച് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ ടേൺ സിഗ്നൽ ഉപയോഗിക്കാതെ നിയമലംഘനം നടത്തിയ 372 വാഹനങ്ങൾക്ക് പിഴ ചുമത്തി.
ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ പരിശോധനകളിലാണ് ലെയ്ൻ മാറ്റ നിയമലംഘനങ്ങൾ കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.
റോഡിലെ എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും നിയമനടപടികൾ ഒഴിവാക്കുന്നതിനും ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.




