2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ലഹരിമരുന്ന് കൈവശം വെച്ചതിന് കുവൈത്തിൽ നിന്ന് കഴിഞ്ഞ മാസം നാടുകടത്തിയത് 194 പ്രവാസികളെ, വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 12:43 PM
പങ്കുവെക്കുക:
ലഹരിമരുന്ന് കൈവശം വെച്ചതിന് കുവൈത്തിൽ നിന്ന് കഴിഞ്ഞ മാസം നാടുകടത്തിയത് 194 പ്രവാസികളെ, വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
ലഹരിമരുന്ന് കൈവശം വെച്ചതിന് കുവൈത്തിൽ നിന്ന് കഴിഞ്ഞ മാസം നാടുകടത്തിയത് 194 പ്രവാസികളെ, വൻ മയക്കുമരുന്ന് ശേഖരം പിടികൂടികേരളപ്രഭാതം

കുവൈത്തിൽനിന്ന് സെപ്റ്റംബർ മാസത്തിൽ ലഹരിമരുന്ന് കേസിൽ 194 പ്രവാസികളെ നാടുകടത്തുകയും വൻതോതിൽ മയക്കുമരുന്ന് ശേഖരം പിടികൂടുകയും ചെയ്തു. 160 കേസുകളിലായി 205 പേർക്കെതിരെ നടപടിയെടുത്ത അധികൃതർ, ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമായി തുടരുമെന്ന് വ്യക്തമാക്കി.

കുവൈത്ത് സിറ്റി: ലഹരിമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനും വിവിധ രാജ്യക്കാരായ 194 പ്രവാസികളെ കഴിഞ്ഞമാസം കുവൈത്തിൽനിന്ന് നാടുകടത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ പുറത്തുവിട്ട സെപ്റ്റംബർ മാസത്തിലെ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പരിശോധനകളിൽ വൻതോതിലുള്ള ലഹരിമരുന്ന് ശേഖരവും സുരക്ഷാസേന പിടിച്ചെടുത്തു.

സെപ്റ്റംബർ ഒന്നുമുതൽ 30 വരെയുള്ള കാലയളവിൽ 7,25,000ത്തോളം ലഹരിഗുളികകളും ഒമ്പത് ഗ്രാം ലിറിക്ക പൗഡറും പിടിച്ചെടുത്തു. കൂടാതെ 14.495 കിലോഗ്രാം ഹാഷിഷ്, 244.62 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് (ഷാബു), 5.159 കിലോഗ്രാം ഹെറോയിൻ, 4.308 ഗ്രാം മരിജുവാന, ആറ് ഗ്രാം കെമിക്കൽ, 305 ഗ്രാം കൊക്കെയ്ൻ എന്നിവയും രണ്ടു കുപ്പി വിദേശമദ്യവും അധികൃതർ കസ്റ്റഡിയിലെടുത്തു.

പരിശോധനകളുടെ ഭാഗമായി 160 കേസുകൾ രജിസ്റ്റർ ചെയ്യുകയും 205 പ്രതികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ലഹരിമരുന്ന് ഇറക്കുമതി, കള്ളക്കടത്ത്, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് 189 പേർക്കെതിരെ 141 പ്രത്യേക കേസുകളും രജിസ്റ്റർ ചെയ്തു. ലഹരിമരുന്ന് വ്യാപനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

സൗദി-ഹൂത്തി സംഘർഷം കനക്കുന്നു, വിമാനത്താവളങ്ങളും ഓയിൽ റിഫൈനറികളും ലക്ഷ്യമിട്ടു, ഹോർമുസിൽ കപ്പലിന് നേരെയും ആക്രമണം, 11 ഇന്ത്യക്കാർക്ക് പരിക്ക്
അന്തർദേശീയം