2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഹര്‍മന്‍പ്രീത് കൗറിന്‍റെ പിൻഗാമി, ഇന്ത്യൻ വനിത ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും; അരങ്ങേറ്റം സിംബാബ്‌വെക്കെതിരായ പരമ്പരയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 04:25 AM
പങ്കുവെക്കുക:
ഹര്‍മന്‍പ്രീത് കൗറിന്‍റെ പിൻഗാമി, ഇന്ത്യൻ വനിത ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും; അരങ്ങേറ്റം സിംബാബ്‌വെക്കെതിരായ പരമ്പരയിൽ
ഹര്‍മന്‍പ്രീത് കൗറിന്‍റെ പിൻഗാമി, ഇന്ത്യൻ വനിത ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും; അരങ്ങേറ്റം സിംബാബ്‌വെക്കെതിരായ പരമ്പരയിൽകേരളപ്രഭാതം

സ്മൃതി മന്ദാനയെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഴുവൻ സമയ ക്യാപ്റ്റനായി ബി.സി.സി.ഐ പ്രഖ്യാപിച്ചു.

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് പുതിയ നായിക. ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ഓപ്പണിംഗ് ബാറ്റർ സ്മൃതി മന്ദാനയെ ബി.സി.സി.ഐ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന സിംബാബ്‌വെ പരമ്പരയിലൂടെയാകും മുഴുവൻ സമയ ക്യാപ്റ്റനായുള്ള സ്മൃതിയുടെ അരങ്ങേറ്റം.

ഒക്ടോബർ 16 മുതൽ 28 വരെ റായ്പൂരിൽ നടക്കുന്ന പരമ്പരയിൽ മൂന്ന് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഉള്ളത്. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ഹർമൻപ്രീത് കൗർ ഇരു ഫോർമാറ്റുകളിലെയും ടീമിൽ തുടരും.

മുമ്പ് 18 ടി-20കളിലും നാല് ഏകദിനങ്ങളിലും ഇന്ത്യയെ നയിച്ചിട്ടുള്ള സ്മൃതി, വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യു.പി.എൽ) റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ രണ്ട് തവണ (2024, 2026) കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. 2013-ൽ അരങ്ങേറിയ സ്മൃതിയുടെ പരിചയസമ്പത്തും നേതൃപാടവവും ടീമിന് പുതിയ ഊർജം പകരമെന്ന് ബി.സി.സി.ഐ വ്യക്തമാക്കുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)