പരമ്പര തൂത്തുവാരാൻ ഇറങ്ങുന്ന ഇന്ത്യക്ക് അപ്രതീക്ഷിത പ്രഹരം, പേസർ പരിക്കേറ്റ് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മത്സരത്തിൽ അഞ്ച് ഓവർ മാത്രമാണ് പ്രസിദ്ധ് ബൗള്‍ ചെയ്തത്. 45 റൺസ് വഴങ്ങി ഒരു വിക്കറ്റും പ്രസിദ്ധ് വീഴ്ത്തിയിരുന്നു. ഇന്ത്യൻ ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 405 റൺസ് അടിച്ചെടുത്തിരുന്നു.
വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടി. പരിക്കേറ്റ പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ നിന്ന് ഒഴിവാക്കി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പ്രസിദ്ധിന് പകരം ചെന്നൈ സൂപ്പർ കിങ്സ് പേസർ അൻഷുൽ കാംബോജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ഏകദിനത്തിൽ അഞ്ച് ഓവർ മാത്രമാണ് പ്രസിദ്ധ് പന്തെറിഞ്ഞത്. 45 റൺസ് വഴങ്ങി ഒരു വിക്കറ്റും താരം വീഴ്ത്തിയിരുന്നു. മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ നിരാശപ്പെടുത്തിയപ്പോൾ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 405 റൺസാണ് അടിച്ചുകൂട്ടിയത്. നിലവിൽ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലുള്ള പ്രസിദ്ധിനെ സ്കാനിങ്ങിന് വിധേയനാക്കുമെന്ന് ബാറ്റിങ് കോച്ച് സിതാംഷു കോട്ടക് അറിയിച്ചു.
ശനിയാഴ്ച മുള്ളൻപൂരിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനകം പരമ്പര 2-0ത്തിന് സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, ഒക്ടോബർ ആറ് മുതൽ ലക്നൗവിൽ ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ പ്രസിദ്ധ് കൃഷ്ണ ഉൾപ്പെട്ടിട്ടില്ല.




