2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പവേല്‍ സുല്‍ച്ചിന് ആദ്യപകുതിയില്‍ തന്നെ ചുവപ്പുകാര്‍ഡ് ; ചെക്ക് റിപ്പബ്‌ളിക്കിനെതിരേ ഇംഗ്‌ളണ്ടിന് ജയം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 30, ബുധൻ | 04:40 PM
പങ്കുവെക്കുക:
പവേല്‍ സുല്‍ച്ചിന് ആദ്യപകുതിയില്‍ തന്നെ ചുവപ്പുകാര്‍ഡ് ; ചെക്ക് റിപ്പബ്‌ളിക്കിനെതിരേ ഇംഗ്‌ളണ്ടിന് ജയം
പവേല്‍ സുല്‍ച്ചിന് ആദ്യപകുതിയില്‍ തന്നെ ചുവപ്പുകാര്‍ഡ് ; ചെക്ക് റിപ്പബ്‌ളിക്കിനെതിരേ ഇംഗ്‌ളണ്ടിന് ജയംകേരളപ്രഭാതം

യുവേഫ നാഷൻസ് ലീഗിൽ 25-ാം മിനിറ്റിൽ പവേൽ സുൽച്ച് റെഡ് കാർഡ് കണ്ട് പുറത്തായ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ട് കീഴടക്കി.

പ്രാഗ്: യുവേഫ നാഷൻസ് ലീഗിൽ ആദ്യ ജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി. പത്ത് പേരായി ചുരുങ്ങിയ ചെക്ക് റിപ്പബ്ലിക്കിനെതിരെ നായകൻ ഹാരി കെയ്ൻ, ആന്റണി ഗോർഡൻ എന്നിവരാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്.

ഉദ്ഘാടന മത്സരത്തിൽ സ്പെയിനോട് പരാജയപ്പെട്ട ശേഷമാണ് ഇംഗ്ലണ്ട് പ്രാഗിൽ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 25-ാം മിനിറ്റിൽ തന്നെ ചെക്ക് റിപ്പബ്ലിക് പത്ത് പേരായി ചുരുങ്ങിയിരുന്നു. എലിയറ്റ് ആന്റേഴ്സനെതിരായ അപകടകരമായ ഫൗളിനാണ് ചെക്ക് താരം പവേൽ സുൽച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത്.

2024 ഒക്ടോബറിന് ശേഷം ആദ്യമായി ഇംഗ്ലണ്ടിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടംനേടിയ ട്രെന്റ് അലക്സാണ്ടർ ആർനോൾഡിന്റെ മനോഹരമായ പാസിൽ നിന്ന് 47-ാം മിനിറ്റിൽ ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 69-ാം മിനിറ്റിൽ ചെക്ക് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഇടങ്കാലൻ ഷോട്ടിലൂടെ ക്യാപ്റ്റൻ ഹാരി കെയ്ൻ ലീഡ് ഇരട്ടിയാക്കി. ഇംഗ്ലണ്ട് ജഴ്സിയിൽ കെയ്നിന്റെ 87-ാം ഗോളാണിത്. 123-ാം മത്സരത്തിലാണ് ഹാരി കെയ്നിന്റെ ഈ നേട്ടം.

ശനിയാഴ്ച റിയെകയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)