2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'സഞ്ജു ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തണം'; പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 11:20 AM
പങ്കുവെക്കുക:
'സഞ്ജു ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തണം'; പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര
'സഞ്ജു ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തണം'; പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരകേരളപ്രഭാതം

മുൻ ഇന്ത്യൻ താരം ചേതേശ്വർ പുജാര, സഞ്ജു സാംസൺ ടി20യിൽ ഓപ്പണറായി തിരിച്ചെത്തണമെന്ന് അഭിപ്രായപ്പെട്ടു. ലഖ്‌നോവിലെ പതുക്കെയുള്ള പിച്ചിൽ ഏഷ്യൻ ഗെയിംസിലെ അനുഭവസമ്പത്തും തിലക് വർമയുടെ ഫിനിഷിങ് മികവും ഇന്ത്യക്ക് തുണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയിലെ ലഖ്‌നോവിലെ ആദ്യ പോരാട്ടത്തിന് മുന്നോടിയായി ടീം ഇന്ത്യയുടെ ബാറ്റിങ് നിരയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും നിരീക്ഷണങ്ങളുമായി മുൻ ഇന്ത്യൻ താരം ചേതേശ്വർ പുജാര. സഞ്ജു സാംസൺ ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് പുജാര അഭിപ്രായപ്പെട്ടു.

ലഖ്‌നോവിലേത് ബൗളർമാർക്ക് അനുകൂലമായ സാവധാനത്തിലുള്ള പിച്ചായിരിക്കും. എന്നാൽ, മുൻപ് ഏഷ്യൻ ഗെയിംസിലടക്കം സമാനമായ സാഹചര്യങ്ങളിൽ കളിച്ച പരിചയസമ്പത്ത് ഇന്ത്യൻ ബാക്റ്റമാർക്ക് തുണയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിയോഹോട്ട്സ്റ്റാർ ചർച്ചയിലായിരുന്നു പുജാരയുടെ പ്രതികരണം.

നവാഗതനായ വൈഭവ് സൂര്യവംശിയെക്കാൾ ലോകകപ്പ് ജയിച്ച പരിചയസമ്പത്തുള്ള സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങുന്നതാണ് ടീമിന് ഗുണം ചെയ്യുക. സഞ്ജു മികച്ച ഫോമിലാണെന്നും പരിചയസമ്പത്തിന് മുൻഗണന നൽകണമെന്നും പുജാര കൂട്ടിച്ചേർത്തു.

വെസ്റ്റ് ഇൻഡീസ് ഓഫ് സ്പിന്നർ റോസ്റ്റൺ ചേസിനെ നേരിടാൻ അഭിഷേക് ശർമ സജ്ജനാണ്. ഓഫ് സ്പിന്നിനെതിരെ അഭിഷേക് കളി മെച്ചപ്പെടുത്തിയിട്ടുണ്ട്. മധ്യനിരയിൽ തിലക് വർമ മികച്ച ഫിനിഷറുടെ റോളിലേക്ക് വളർന്നുവരുന്നത് ഇന്ത്യയുടെ ടി20 ബാറ്റിങ് നിരക്ക് കരുത്താകുമെന്നും പുജാര വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)