2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കായികമേളയുടെ പന്തല്‍ തകര്‍ന്ന സംഭവം: പന്തല്‍ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 09:02 AM
പങ്കുവെക്കുക:
കായികമേളയുടെ പന്തല്‍ തകര്‍ന്ന സംഭവം: പന്തല്‍ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം
കായികമേളയുടെ പന്തല്‍ തകര്‍ന്ന സംഭവം: പന്തല്‍ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാന്‍ പൊലീസ് നീക്കംകേരളപ്രഭാതം


തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരങ്ങളുടെ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ സംഘാടകരെ രക്ഷിക്കാന്‍ പോലീസിന്റെ ഒത്തുകളി. അപകടം നടന്ന് രണ്ടാഴ്ച പിന്നിട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്നു പറയുമ്പോഴും പന്തല്‍ നിര്‍മ്മാണക്കാരന് മാത്രമാണ് ഉത്തരവാദിത്വം എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആരെയും പ്രതിചേര്‍ത്തിട്ടുമില്ല. (Collapse of sports meet stage: Police move to close case )

സംസ്ഥാന സ്‌കൂള്‍ നീന്തല്‍ മത്സരങ്ങളുടെ വേദിയായ അക്വാറ്റിക് കോംപ്ലക്‌സില്‍ യാതൊരു സുരക്ഷയും ഇല്ലാതെയാണ് താല്‍ക്കാലിക പന്തല്‍ നിര്‍മ്മിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. നട്ടും ബോള്‍ട്ടും ഒന്നുമില്ലാതെ തകര ഷീറ്റുകള്‍ വെറും കയര്‍ കൊണ്ട് കെട്ടിവെച്ചു. ഇത് കാറ്റിലും മഴയിലും തകര്‍ന്നുവീണാണ് അപകടമുണ്ടായതെന്നും എഫ്‌ഐആറില്‍ പറയുന്നു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ പരാതി അടിസ്ഥാനത്തിലാണ് പോലീസ് വാലും തുമ്പും ഇല്ലാത്ത ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)