തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു
N
Nazeema
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 8, വ്യാഴം | 11:31 AM
പങ്കുവെക്കുക:

ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് സന്ദീപ് (33) എന്ന പാമ്പുപിടിത്തക്കാരൻ മരിച്ചു.
ചിറയിൻകീഴ്: പാമ്പുകടിയേറ്റ് പ്രമുഖ പാമ്പുപിടിത്തക്കാരൻ മരിച്ചു. ചിറയിൻകീഴ് ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പിടികൂടി വീട്ടിൽ സൂക്ഷിച്ചിരുന്ന പാമ്പാണ് ഇന്നലെ രാത്രി സന്ദീപിനെ കടിച്ചതെന്നാണ് വിവരം. കടിയേറ്റ ഉടൻ തന്നെ ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.
പങ്കുവെക്കുക:




