2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

എഗ്ഗ് ഫ്രൈഡ് റൈസ് അടക്കം നിർത്തലാക്കി; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അവതാളത്തിലെന്ന് വി ശിവൻകുട്ടി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 11:10 AM
പങ്കുവെക്കുക:
എഗ്ഗ് ഫ്രൈഡ് റൈസ് അടക്കം നിർത്തലാക്കി; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അവതാളത്തിലെന്ന് വി ശിവൻകുട്ടി
എഗ്ഗ് ഫ്രൈഡ് റൈസ് അടക്കം നിർത്തലാക്കി; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അവതാളത്തിലെന്ന് വി ശിവൻകുട്ടികേരളപ്രഭാതം

സംസ്ഥാനത്ത് ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് ഉച്ചഭക്ഷണ വിതരണവും അങ്കണവാടികളിലെ പോഷകാഹാര വിതരണവും പ്രതിസന്ധിയിലായെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. കുടിശിക കാരണം എഗ്ഗ് ഫ്രൈഡ് റൈസ് അടക്കം ഒഴിവാക്കേണ്ടി വന്നെന്നും അധ്യാപകർ സ്വർണം പണയം വെച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവും അങ്കണവാടികളിലെ പോഷകാഹാര വിതരണവും കടുത്ത പ്രതിസന്ധിയിലാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ തുക കുടിശികയായതോടെ പദ്ധതി പൂർണമായും അവതാളത്തിലായെന്നും മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ 23.5 ലക്ഷം വിദ്യാർഥികളാണ് ഉച്ചഭക്ഷണ പദ്ധതിയെ ആശ്രയിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഫണ്ട് ലഭിക്കാൻ കാലതാമസം നേരിടുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മുൻ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന മാതൃകാ മെനു നടപ്പാക്കാൻ കഴിയുന്നില്ല. നിലവിൽ ചോറും രണ്ട് കറിയും മാത്രമാണ് കുട്ടികൾക്ക് നൽകുന്നത്. എഗ്ഗ് ഫ്രൈഡ് റൈസ് അടക്കമുള്ള വിഭവങ്ങൾ നൽകുന്നത് നിർത്തിവെക്കേണ്ടി വന്നു. അരിയും പച്ചക്കറിയും പുറത്തുനിന്ന് വാങ്ങാൻ അധ്യാപകർ സ്വന്തം കയ്യിൽനിന്ന് പണമെടുക്കേണ്ട സ്ഥിതിയാണുള്ളത്. പലരും സ്വർണം പണയം വെച്ചാണ് ഇതിനുള്ള തുക കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സമീപനമാണ് സർക്കാറിന്റേത്. സ്കൂൾ ഒളിമ്പിക്സ് നടത്തിപ്പിലും സർക്കാറിന് വലിയ വീഴ്ച സംഭവിച്ചു. മുൻ സർക്കാറിന്റെ കാലത്ത് 25,000 കുട്ടികൾക്ക് താമസവും ഭക്ഷണവും നൽകി ഒരു പരാതിയുമില്ലാതെ മേള സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്വർണക്കപ്പ് പോലും കാണാനില്ലാത്ത അവസ്ഥയാണുള്ളത്. ഒരോ മേളയും കഴിയുമ്പോൾ അടുത്ത മേള എവിടെ നടത്തണമെന്ന് തീരുമാനിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ അതുണ്ടായില്ലെന്നും പതാക പോലും കാണാനില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)