2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ആശുപത്രിയിലെത്തിച്ച ഓട്ടോയിൽ കയറിക്കൂടി,വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മാല കവർന്നു; പ്രതി പിടിയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:20 PM
പങ്കുവെക്കുക:
ആശുപത്രിയിലെത്തിച്ച ഓട്ടോയിൽ കയറിക്കൂടി,വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മാല കവർന്നു; പ്രതി പിടിയിൽ
ആശുപത്രിയിലെത്തിച്ച ഓട്ടോയിൽ കയറിക്കൂടി,വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മാല കവർന്നു; പ്രതി പിടിയിൽകേരളപ്രഭാതം

വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ സ്വർണമാല കവർന്ന കേസിൽ പുന്നപ്ര സ്വദേശി അഷ്കറിനെ (34) അമ്പലപ്പുഴ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോയിൽ കയറിപ്പറ്റി മാല പൊട്ടിച്ചോടിയ മുൻ ലഹരിമരുന്ന് കേസ് പ്രതിയെ കുറവൻതോട് ജങ്ഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയയാളുടെ സ്വർണമാല കവർന്ന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡ് ചൂളപ്പറമ്പ് വീട്ടിൽ അഷ്കറാണ് (34) അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്.

ഒക്ടോബർ നാലിന് രാത്രി ഒൻപതരയോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷയിൽ കയറിക്കൂടിയ പ്രതി, മെഡിക്കൽ കോളജിൽ എത്തിയ ഉടൻ ഇയാളുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കുറവൻതോട് ജങ്ഷനിൽ വെച്ച് സാഹസികമായി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അമ്പലപ്പുഴ സി.ഐ വിഷ്ണുകുമാർ, എസ്.ഐമാരായ ജയേഷ് ചന്ദ്രൻ, വിനോദ്, രഞ്ജിത്ത്, എസ്.സി.പി.ഒമാരായ ബിജോയ്, വിനിൽ, സി.പി.ഒമാരായ അരുൺ, വിജിത്ത്, തൻസീം, ദീപക് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ അഷ്കർ മുൻപും ലഹരിമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്
ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി; കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് മുരളീധരൻ
കേരളംതിരുവനന്തപുരം