2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി; കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് മുരളീധരൻ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 04:55 AM
പങ്കുവെക്കുക:
ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി; കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് മുരളീധരൻ
ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി; കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് മുരളീധരൻകേരളപ്രഭാതം

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണം സുഗമമാക്കിയതായും കാൻസർ, ഹൃദ്രോഗ മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങി എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലകളിലെ മരുന്ന് ലഭ്യതയെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർമാരോട് (ഡി.എം.ഒ) മന്ത്രി വിവരങ്ങൾ ആരായുകയും ചെയ്തു.

കെ.എം.എസ്.സി.എൽ (KMSCL) വഴി വാങ്ങിയ മരുന്നുകൾ ജില്ലാ സ്റ്റോറുകളിൽ നിന്ന് ആരോഗ്യകേന്ദ്രങ്ങളിലേക്ക് പൂർണമായും എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കാൻസർ, ഹൃദ്രോഗം, മനോരോഗം എന്നിവയ്ക്കുള്ള ചില മരുന്നുകൾ കൂടി ലഭ്യമാകാനുണ്ട്. ഇവ ഉടൻ തന്നെ പൂർണതോതിൽ എത്തിക്കും. അതുവരെ ലോക്കൽ പർച്ചേസ് വഴി മരുന്നുകൾ ഉറപ്പാക്കാൻ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയതായും യോഗത്തിൽ അറിയിച്ചു. നിലവിൽ 'ഫാക്ടർ 9' മരുന്നിന് ക്ഷാമമുള്ള ഇടങ്ങളിൽ രണ്ടു ദിവസത്തിനുള്ളിൽ ആവശ്യാനുസരണം സ്റ്റോക്ക് എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ അധികൃതർ വ്യക്തമാക്കി.

എല്ലാ ആശുപത്രികളിലും മരുന്ന് സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കാനും ദൗർലഭ്യം ഒഴിവാക്കാൻ മുൻകൂട്ടി നടപടികൾ സ്വീകരിക്കാനും ജില്ലാതല മരുന്ന് നിരീക്ഷണ സമിതികൾ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായും മറ്റു വകുപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കണം. 24 മണിക്കൂർ സ്പെഷലിസ്റ്റ് സേവനം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഡി.എം.ഒമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 108 ആംബുലൻസുകളുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്താനും നിർദേശമുണ്ട്.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിളാ മേരി ജോസഫ്, എൻ.എച്ച്.എം മിഷൻ ഡയറക്ടർ ഡോ. രേണു രാജ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്