ഭര്‍തൃഗൃഹത്തില്‍ യുവതി തീ കൊളുത്തി മരിച്ചു ; സംഭവം കണ്ണൂരില്‍
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ പ്രവീണ മോഹൻ (31) ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
കണ്ണൂർ: തളിപ്പറമ്പിൽ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു. തളിപ്പറമ്പ് സ്വദേശി പി. പ്രവീണ മോഹനാണ് (31) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
കേബിൾ ഓപ്പറേറ്ററായ രാജേഷിൻ്റെ ഭാര്യയായ പ്രവീണ രണ്ടു മക്കൾക്കൊപ്പം ഭർതൃവീട്ടിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി വീട്ടിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ പ്രവീണയെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു. പഴയക്കൽ പി. മോഹൻ - രമ ദമ്പതികളുടെ മകളാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് പനങ്ങാട്ടൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




