2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സുപ്രീം കോടതി ജഡ്ജിമാരായി മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് കൊളീജിയം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 03:37 AM
പങ്കുവെക്കുക:
സുപ്രീം കോടതി ജഡ്ജിമാരായി മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് കൊളീജിയം
സുപ്രീം കോടതി ജഡ്ജിമാരായി മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് കൊളീജിയംകേരളപ്രഭാതം

സുപ്രീം കോടതി ജഡ്ജിമാരായി മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് കൊളീജിയം

​ന്യൂഡൽഹി: സുപ്രീം കോടതിയിലെ ഒഴിവുകളിലേക്ക് മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ കൊളീജിയം കേന്ദ്ര സർക്കാറിനോട് ശുപാർശ ചെയ്തു.

​ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേശ് കുമാർ സിങ് എന്നിവരെയാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിലേക്ക് കൊളീജിയം നിർദേശിച്ചത്.

​നിലവിലെ ഒഴിവുകളും വരാനിരിക്കുന്ന വിരമിക്കലുകളും കണക്കിലെടുത്താണ് പേരുകൾ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിൽ അനുവദനീയമായ ആകെ എണ്ണം. കേന്ദ്ര സർക്കാറിന്റെ അംഗീകാരവും രാഷ്ട്രപതിയുടെ അനുമതിയും ലഭിക്കുന്നതോടെ ഇവർ പുതിയ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)