2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇൻഡിഗോക്ക് പിന്നാലെ വിമാനയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് മറ്റ് കമ്പനികളും, ആകാശ എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസിലും നാളെ മുതൽ പ്രാബല്യത്തിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 04:18 PM
പങ്കുവെക്കുക:
ഇൻഡിഗോക്ക് പിന്നാലെ വിമാനയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് മറ്റ് കമ്പനികളും, ആകാശ എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസിലും നാളെ മുതൽ പ്രാബല്യത്തിൽ
ഇൻഡിഗോക്ക് പിന്നാലെ വിമാനയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് മറ്റ് കമ്പനികളും, ആകാശ എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസിലും നാളെ മുതൽ പ്രാബല്യത്തിൽകേരളപ്രഭാതം

ഇൻഡിഗോക്ക് പിന്നാലെ ആകാശ എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വർധിപ്പിച്ചു. വിമാന ഇന്ധന വിലയിലെ വർധന ചൂണ്ടിക്കാട്ടിയാണ് നിരക്ക് കൂട്ടിയത്; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും.

ദില്ലി: ഇൻഡിഗോക്ക് പിന്നാലെ വിമാന ഇന്ധന സർചാർജ് വർധിപ്പിച്ച് ആകാശ എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. വിമാന ഇന്ധന വിലയിലുണ്ടായ വൻ വർധന ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ നിരക്ക് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും.

ഇൻഡിഗോയ്ക്ക് പിന്നാലെ ഇന്ന് ആദ്യം നിരക്ക് വർധന പ്രഖ്യാപിച്ചത് ആകാശ എയറാണ്. വിമാന ഇന്ധന വില ഉയർന്ന സാഹചര്യത്തിലാണ് ഇന്ധന സർചാർജ് വർധിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സമാനമായ നിരക്ക് വർധന പ്രഖ്യാപിച്ചു.

ഇൻഡിഗോ നേരത്തെ നിരക്ക് കൂട്ടി

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഈ മാസം അഞ്ചിനാണ് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ നിരക്ക് വർധിപ്പിച്ചത്. ആഭ്യന്തര യാത്രകൾക്ക് 100 മുതൽ 350 രൂപ വരെയാണ് വർധന. പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരികയും ചെയ്തു.

വിമാന ഇന്ധന വില കുതിച്ചുയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര സർവീസുകളിൽ യാത്രാദൂരത്തിന് അനുസരിച്ചാണ് ഇന്ധന സർചാർജ് നിശ്ചയിച്ചിരിക്കുന്നത്.

500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 375 രൂപയും 501 മുതൽ 1000 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 600 രൂപയുമാണ് നിലവിലെ ഇന്ധന സർചാർജ്. 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 1300 രൂപയും നൽകണം. നേരത്തെ ഈ നിരക്കുകൾ യഥാക്രമം 275, 400, 950 രൂപയായിരുന്നു.

രാജ്യാന്തര സർവീസുകളിലും റൂട്ടിനും യാത്രാദൂരത്തിനും അനുസരിച്ച് ഇന്ധന സർചാർജ് വർധിപ്പിച്ചിട്ടുണ്ട്. 1000 രൂപ മുതൽ 10,000 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി വർധന.

ഇന്ത്യയിൽ വിമാന ഇന്ധനമായ എടിഎഫിന്റെ വില ലിറ്ററിന് 137 രൂപയിലെത്തി. ഒക്ടോബറിൽ ഇന്ധനവില 16 രൂപ വർധിച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് വിമാന ഇന്ധനത്തിനായി കമ്പനികൾ ഇപ്പോൾ നൽകുന്നതെന്നും ഇൻഡിഗോ ചൂണ്ടിക്കാട്ടിയിരുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)