നവരാത്രി; തിരക്ക് കുറയ്ക്കാൻ ബെംഗളൂരു–കണ്ണൂർ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

നവരാത്രി തിരക്ക് പരിഗണിച്ച് ബെംഗളൂരുവിനും കണ്ണൂരിനുമിടയിൽ ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. സേലം, പാലക്കാട്, ഷൊർണൂർ വഴി സർവീസ് നടത്തുന്ന ട്രെയിനിന് കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
ബെംഗളൂരു: നവരാത്രി തിരക്ക് പരിഗണിച്ച് ബെംഗളൂരുവിനും കണ്ണൂരിനുമിടയിൽ ദക്ഷിണ പശ്ചിമ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ശനിയാഴ്ച രാത്രി 12.05-ന് സർ വിശ്വേശ്വരയ്യ ടെർമിനലിൽ (SMVT) നിന്ന് പുറപ്പെടുന്ന ട്രെയിൻ, അന്ന് ഉച്ചയ്ക്ക് 2.00 മണിക്ക് കണ്ണൂരിൽ എത്തിച്ചേരും. തിരികെ ശനിയാഴ്ച വൈകീട്ട് 6.25-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന സർവീസ്, ഞായറാഴ്ച രാവിലെ ബെംഗളൂരു കന്റോൺമെന്റിൽ യാത്ര അവസാനിപ്പിക്കും.
സേലം, പാലക്കാട്, ഷൊർണൂർ വഴിയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ ട്രെയിയിന് സ്റ്റോപ്പുകൾ ഉണ്ടായിരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.




