2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇന്ദിരയെ വെട്ടി കേന്ദ്രം; സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിൽ നിന്ന് മുൻ പ്രധാനമന്ത്രിയുടെ പേര് നീക്കും, പകരം 'പിഎം' എന്ന് ചേര്‍ക്കുന്നു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 03:04 PM
പങ്കുവെക്കുക:
ഇന്ദിരയെ വെട്ടി കേന്ദ്രം; സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിൽ നിന്ന് മുൻ പ്രധാനമന്ത്രിയുടെ പേര് നീക്കും, പകരം 'പിഎം' എന്ന് ചേര്‍ക്കുന്നു
ഇന്ദിരയെ വെട്ടി കേന്ദ്രം; സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിൽ നിന്ന് മുൻ പ്രധാനമന്ത്രിയുടെ പേര് നീക്കും, പകരം 'പിഎം' എന്ന് ചേര്‍ക്കുന്നുകേരളപ്രഭാതം

കേന്ദ്ര സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി പകരം 'പ്രധാനമന്ത്രി' എന്ന് ചേർത്തുകൊണ്ട് കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം. അഞ്ച് വർഷത്തേക്ക് 53,428 കോടി രൂപ അനുവദിച്ചതോടൊപ്പം ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിലും ഇളവുകൾ വരുത്തിയിട്ടുണ്ട്.

ദില്ലി: കേന്ദ്ര സർക്കാറിൻ്റെ പ്രധാന സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി പകരം 'പ്രധാനമന്ത്രി' എന്ന് ചേർക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഈ പദ്ധതികളുടെ പേരുകൾ ഹിന്ദിയിലേക്ക് മാറ്റുന്നതിനൊപ്പം അടുത്ത അഞ്ച് വർഷത്തേക്ക് 53,428 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ, ഭിന്നശേഷി പെൻഷൻ ലഭിക്കുന്നതിനുള്ള വൈകല്യ പരിധി 80 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കാനും ജനനം മുതൽ ഭിന്നശേഷിക്കാർക്ക് പെൻഷൻ നൽകാനും മന്ത്രിസഭാ യോഗം അനുമതി നൽകി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് കേന്ദ്രത്തിൻ്റെ ഈ പുതിയ രാഷ്ട്രീയ നീക്കം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)