2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ബാരിക്കേഡുകൾക്ക് ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യതയെ വീണ്ടെടുക്കാനാകില്ല: ശശി തരൂർ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 11:44 AM
പങ്കുവെക്കുക:
ബാരിക്കേഡുകൾക്ക് ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യതയെ വീണ്ടെടുക്കാനാകില്ല: ശശി തരൂർ
ബാരിക്കേഡുകൾക്ക് ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യതയെ വീണ്ടെടുക്കാനാകില്ല: ശശി തരൂർകേരളപ്രഭാതം

ന്യൂഡല്‍ഹി: ഡല്‍ഹി ഇപ്പോള്‍ നേരിടുന്നതുപോലൊരു സാഹചര്യം അപൂര്‍വ്വമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് താന്‍ തലസ്ഥാനത്ത് തിരിച്ചെത്തിയത്. ഓരോ നൂറുമീറ്ററുകള്‍ക്കുമിടയില്‍ ചെക്ക്പോസ്റ്റുകള്‍, റോഡുകളില്‍ കോണ്‍ക്രീറ്റ് തടസ്സങ്ങളും ടയര്‍ തകര്‍ക്കുന്ന സ്‌പൈക്ക് സ്ട്രിപ്പുകളും, നഗരത്തിലുടനീളം 22,000 പോലീസുകാരെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചുകൊണ്ടുള്ള യുദ്ധസമാനമായ അന്തരീക്ഷം ഇതെല്ലാമാണ് ഡല്‍ഹിയില്‍ കാണാനായത്. പ്രതിഷേധക്കാരെ പേടിച്ച് 250 ട്രെയിനുകളാണ് റദ്ദാക്കിയത്, 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. ഇതൊന്നും പോരാതെ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള വീടുകളില്‍ നിന്നും തെരുവുകളില്‍ നിന്നും യുവാക്കളെ കസ്റ്റഡിയിലെടുക്കുന്ന വാര്‍ത്തകളാണ് വരുന്നത്.

രാജ്യത്തെ പൗരന്മാര്‍ക്ക് തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ച് സമാധാനപരമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് തടയാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതാണ് ഇതില്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട നടപടിയെന്നു ശശി തരൂര്‍ തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)