2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അടുത്ത സമര പ്രഖ്യാപനം ഉടനെന്ന സൂചനയുമായി സിജെപി, ദില്ലിയിലുള്ള പാറ്റകൾ തുടരണം വിളി ഉടനെത്തുമെന്ന് അറിയിപ്പ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 05:15 AM
പങ്കുവെക്കുക:
അടുത്ത സമര പ്രഖ്യാപനം ഉടനെന്ന സൂചനയുമായി സിജെപി, ദില്ലിയിലുള്ള പാറ്റകൾ തുടരണം വിളി ഉടനെത്തുമെന്ന് അറിയിപ്പ്
അടുത്ത സമര പ്രഖ്യാപനം ഉടനെന്ന സൂചനയുമായി സിജെപി, ദില്ലിയിലുള്ള പാറ്റകൾ തുടരണം വിളി ഉടനെത്തുമെന്ന് അറിയിപ്പ്കേരളപ്രഭാതം

അറസ്റ്റിലായ നേതാക്കളെ കോടതി ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെയാണ് പ്രക്ഷോഭം ശക്തമാക്കാൻ സംഘടന തീരുമാനിച്ചത്; സി.ഇ.സി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഇന്ത്യ സഖ്യം വൻ റാലി നടത്തും.

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ അടുത്ത ഘട്ട സമര പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചന നൽകി സി.ജെ.പി (സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്). പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലിയിലെത്തിയ പ്രവർത്തകർ അവിടെത്തന്നെ തുടരണമെന്നും സമരത്തിനായുള്ള ആഹ്വാനം ഉടൻ ഉണ്ടാകുമെന്നും സംഘടന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ദില്ലിയിലേക്കുള്ള ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചതായും സംഘടന വ്യക്തമാക്കി.

പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെയും യൂട്യൂബർ ധ്രുവ് റാഠിയെയും പോലീസ് മോചിപ്പിച്ചു. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കളെ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് വിട്ടയച്ചത്. വരും ദിവസങ്ങളിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ നൽകിയാണ് ധ്രുവ് റാഠിയെ വിട്ടയച്ചത്.

50,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം പുലർത്തണമെന്ന വ്യവസ്ഥയിലുമാണ് കോടതി നേതാക്കൾക്ക് ജാമ്യം അനുവദിച്ചത്. നേതാക്കളെ വിട്ടയച്ചതിന് പിന്നാലെ "പോലീസിന് തങ്ങളെ തുറന്നുവിടേണ്ടി വന്നതാണെന്നും കോക്രോച്ചുകൾ (പാറ്റകൾ) ഒരിക്കലും നശിക്കില്ലെ"ന്നും സി.ജെ.പി പ്രതികരിച്ചു. അതേസമയം, കഴിഞ്ഞദിവസത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് ഇതുവരെ 20 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നാളെ ഇന്ത്യ സഖ്യത്തിന്റെ വൻ റാലി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ദില്ലിയിൽ കൂറ്റൻ റാലി സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിലാണ് റാലി നടക്കുക.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)