2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും'; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 05:29 AM
പങ്കുവെക്കുക:
'പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും'; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദു
'പശുക്കളെ സംരക്ഷിക്കും, സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കും'; ബംഗാളിൽ കാറ്റ് മാറിയെന്ന് സുവേന്ദുകേരളപ്രഭാതം

പശ്ചിമ ബംഗാൾ സർക്കാർ പശുക്കൾക്ക് സംരക്ഷണം നൽകുമെന്നും സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്തെ കാറ്റ് മാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുവേന്ദു അധികാരിയുടെ പ്രതികരണം.

പശ്ചിമ ബംഗാളിൽ പശുക്കൾക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും സന്യാസിമാരെ അപമാനിക്കുന്നവരെ ജയിലിലടക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്ത് ഭരണപരമായ മാറ്റത്തിന്റെ കാറ്റാണ് വീശുന്നതെന്നും സ്വന്തം വിശ്വാസങ്ങൾ പിന്തുടരുന്നതിലോ പ്രചരിപ്പിക്കുന്നതിലോ ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്ത നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഭഗവദ്ഗീത പാരായണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"യാതൊരു മടിയുമില്ലാതെ ഭഗവദ്ഗീത പാരായണം ചെയ്യുകയും പ്രചരിപ്പിക്കുകയും വേണം. ഹനുമാൻ ചാലിസ വിതരണം ചെയ്യാനും ഹരേ കൃഷ്ണ മന്ത്രം ജപിക്കാനും ശംഖ് മുഴക്കാനും ആരും ഭയക്കേണ്ടതില്ല. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയിരിക്കുകയാണ്"- സുവേന്ദു അധികാരി വ്യക്തമാക്കി.

പശുക്കളെ സംരക്ഷിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുരോഹിതർക്കും മതനേതാക്കൾക്കും സ്വന്തം വിശ്വാസങ്ങൾ പ്രസംഗിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ബാഗേശ്വർ ബാബയുടെ ബംഗാൾ സന്ദർശനത്തെ പരാമർശിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ചിത്രവും കോലവും കത്തിച്ചവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചു.

സന്യാസിമാരെയും പുരോഹിതരെയും അപമാനിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ നിയമസഭയിൽ വ്യക്തമാക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കാശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന 'തുക്ഡെ തുക്ഡെ' സംഘങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ 'ആസാദി' പരാമർശത്തെയും സുവേന്ദു അധികാരി രൂക്ഷമായി വിമർശിച്ചു. ഇന്ത്യയ്ക്ക് 1947-ൽ തന്നെ സ്വാതന്ത്ര്യം ലഭിച്ചതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം വിഘടനവാദപരമായ പ്രസ്താവനകൾ നടത്തുന്നവരെ രാജ്യസ്നേഹികൾ പാഠം പഠിപ്പിക്കുമെന്നും പരിഹസിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)