2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 03:18 PM
പങ്കുവെക്കുക:
പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ
പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾകേരളപ്രഭാതം

കൊച്ചി: പ്രതിദിനം 585 സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് വിപുലീകരിച്ച പുതിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സമയക്രമത്തിൽ കൊച്ചി-ബാങ്കോക്ക് അടക്കം 40-ലേറെ പുതിയ റൂട്ടുകളും ഉൾപ്പെടുന്നു.

കൊച്ചി: കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഷെഡ്യൂളിൽ കൊച്ചി-ബാങ്കോക്ക് ഉൾപ്പെടെ 40ലധികം പുതിയ റൂട്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 435 ആഭ്യന്തര സർവീസുകളും 150 അന്താരാഷ്ട്ര സർവീസുകളുമടക്കം പ്രതിദിനം ആകെ 585 വിമാന സർവീസുകൾ സർവീസ് നടത്തും. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂളാണിത്. ഘട്ടംഘട്ടമായാണ് പുതിയ സർവീസുകൾ നടപ്പിലാക്കുക.

കൊച്ചി-ബാങ്കോക്ക്, കൊച്ചി-കുവൈത്ത്, തിരുവനന്തപുരം-ബഹ്റൈൻ, തിരുവനന്തപുരം-റിയാദ് തുടങ്ങി കേരളത്തിലെയും രാജ്യത്തെ മറ്റ് പ്രമുഖ വിമാനത്താവളങ്ങളിൽ നിന്നുമുള്ള അന്താരാഷ്ട്ര കണക്റ്റിവിറ്റി വർധിപ്പിക്കാൻ പുതിയ തീരുമാനത്തിലൂടെ സാധിക്കും.

കഴിഞ്ഞ വേനൽക്കാല ഷെഡ്യൂളിൽ ആഴ്ചയിൽ 3,150 സർവീസുകളുണ്ടായിരുന്നത് പുതിയ സമയക്രമം നിലവിൽ വരുന്നതോടെ 4,100 ആയി ഉയരും. കൂടാതെ വൺ സ്റ്റോപ്പ് കണക്ഷൻ സർവീസുകൾ ആഴ്ചയിൽ 1,330ൽ നിന്ന് 1,600 ആയും വർധിക്കും. 105ലേറെ വിമാനങ്ങളാണ് നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസിനായി ഉപയോഗിക്കുന്നത്.

പ്രധാന അന്താരാഷ്ട്ര സർവീസുകൾ:

  • ആഴ്ചയിൽ 4 സർവീസുകൾ: കൊച്ചി–ബാങ്കോക്ക്, ബാങ്കോക്ക്–ഇൻഡോർ, ലഖ്‌നൗ–റാസ് അൽ ഖൈമ, ഫുക്കറ്റ്–ഹൈദരാബാദ്.

  • ആഴ്ചയിൽ 3 സർവീസുകൾ: റിയാദ്–തിരുവനന്തപുരം, ഷാർജ–സൂറത്ത്, അബുദാബി–ഗോവ (മോപ്പ), അമൃത്സർ–അബുദാബി, കൊച്ചി–കുവൈത്ത്, ലഖ്‌നൗ–റിയാദ്, മംഗളൂരു–കുവൈത്ത്, മുംബൈ–കുവൈത്ത്, ഭോപ്പാൽ–ഷാർജ.

  • ആഴ്ചയിൽ 2 സർവീസുകൾ: ബഹ്റൈൻ–തിരുവനന്തപുരം, ബാങ്കോക്ക്–വിശാഖപട്ടണം, മംഗളൂരു–റാസ് അൽ ഖൈമ.

  • മറ്റ് സർവീസുകൾ: ബെംഗളൂരു–കാഠ്മണ്ഡു, ദുബായ്–ഗോവ (ദബോലിം) (ദിനവും/ആഴ്ചയിൽ 7 വീതം), ചണ്ഡീഗഢ്–ഷാർജ (4), ഡൽഹി–റിയാദ് (4), ചെന്നൈ–സിംഗപ്പൂർ (14).

പ്രധാന ആഭ്യന്തര സർവീസുകൾ:

  • ആഴ്ചയിൽ 7 സർവീസുകൾ വീതം: അഹമ്മദാബാദ്–ഡൽഹി, ബെംഗളൂരു–ഗോവ (മോപ്പ), ബെംഗളൂരു–ജോധ്പൂർ, ബെംഗളൂരു–മധുര, ഡൽഹി–ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ), ഡൽഹി–ഉദയ്പൂർ, ഹൈദരാബാദ്–പുണെ, മുംബൈ–നാഗ്പൂർ.

  • മറ്റ് സർവീസുകൾ: ബെംഗളൂരു–കോയമ്പത്തൂർ (14), ഡൽഹി–ജയ്പൂർ (5), ഭുവനേശ്വർ–ശ്രീ വിജയപുരം (4), ഇൻഡോർ–നവി മുംബൈ (4), ഭോപ്പാൽ–നവി മുംബൈ (3), ഹൈദരാബാദ്–മംഗളൂരു (3), കൊൽക്കത്ത–പുണെ (2).

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)