2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വീണ്ടും യു-ടേൺ അടിച്ച് വിജയ് സർക്കാർ: തമിഴ്‌നാട്ടിൽ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ നിന്ന് പൊലീസിനെ ഒഴിവാക്കി, പിന്നീട് തിരുത്തി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 27, ഞായർ | 02:26 PM
പങ്കുവെക്കുക:
വീണ്ടും യു-ടേൺ അടിച്ച് വിജയ് സർക്കാർ: തമിഴ്‌നാട്ടിൽ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ നിന്ന് പൊലീസിനെ ഒഴിവാക്കി, പിന്നീട് തിരുത്തി
വീണ്ടും യു-ടേൺ അടിച്ച് വിജയ് സർക്കാർ: തമിഴ്‌നാട്ടിൽ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ നിന്ന് പൊലീസിനെ ഒഴിവാക്കി, പിന്നീട് തിരുത്തികേരളപ്രഭാതം

ചെന്നൈ:തമിഴ്നാട്ടിൽ വിവരാവകാശ നിയമത്തിന്റെ ആർ.ടി.ഐ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരമാണ് ക്രമസമാധാന വിഭാഗത്തെ 'ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി ഓർഗനൈസേഷൻ' ആയി ഉൾപ്പെടുത്തി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ ആദ്യം തീരുമാനിച്ചത്. ഇത് പ്രാബല്യത്തിൽ വന്നിരുന്നെങ്കിൽ ലോക്കപ്പ് മർദ്ദനം, കസ്റ്റഡി മരണം, പൊലീസ് വെടിവയ്പ്, ജാതി-വർഗീയ സംഘർഷങ്ങൾ, രാഷ്ട്രീയ പ്രതിഷേധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത് പരിമിതപ്പെടുമെന്ന ആശങ്ക ഉയർന്നിരുന്നു. സർക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഭരണത്തിലെ സുതാര്യതയ്ക്ക് തിരിച്ചടിയാകുന്ന തീരുമാനമാണിതെന്ന് അവർ ആരോപിച്ചു. തുടർന്നാണ് ആദ്യ ഉത്തരവ് പിൻവലിച്ച് സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ തമിഴ്നാട്ടിലെ ക്രമസമാധാന പൊലീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ തുടരും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)