‘ഖജനാവ് കൊള്ളയടിച്ചവര്‍ തന്നെ സ്നേഹിക്കില്ല, എത്രബഹളം വെച്ചാലും മുമ്പോട്ട് പോകും’ ; പ്രതിപക്ഷത്തിന് മോദിയുടെ മറുപടി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

**ന്യൂഡൽഹി:** ഖജനാവ് കൊള്ളയടിച്ചവർ തന്നെ സ്നേഹിക്കില്ലെന്നും അഞ്ചു ലക്ഷം കോടി രൂപ ദുരുപയോഗം ചെയ്യുന്നത് തടഞ്ഞ തനിക്കെതിരെയാണ് പ്രതിപക്ഷ പ്രതിഷേധമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ഷൻ കമ്മീഷനെതിരായ പ്രക്ഷോഭത്തിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത് തലസ്ഥാനത്ത് സംഘർഷത്തിനിടയാക്കി.
ന്യൂഡൽഹി: ഖജനാവ് കൊള്ളയടിച്ചവർ തന്നെ ഒരിക്കലും സ്നേഹിക്കില്ലെന്നും അഞ്ചു ലക്ഷം കോടി രൂപ തെറ്റായ കൈകളിൽ എത്തുന്നതിൽനിന്ന് താൻ തടഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അവർക്ക് മറുപടിയുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. എത്ര ബഹളമുണ്ടാക്കിയാലും തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്താമത് മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരോക്ഷ പ്രതികരണം. ഖജനാവ് കൊള്ളയടിച്ചവർ തന്നെ സ്നേഹിക്കുമെന്ന് കരുതുന്നുണ്ടോ എന്ന് സദസ്സിനോട് ചോദിച്ച മോദി, താൻ തടഞ്ഞത് ജനങ്ങളുടെ പണമാണെന്നും കൂട്ടിച്ചേർത്തു. വലിയ കയ്യടിയോടെയാണ് സദസ്സ് പ്രധാനമന്ത്രിയുടെ വാക്കുകളെ സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടക്കുന്ന പ്രക്ഷോഭം അടിസ്ഥാനപരമായി തനിക്കെതിരെയാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നീക്കങ്ങൾക്കെതിരെ മോദി നേരിട്ട് രംഗത്തുവന്നത്. വിഷയം ചൂടുപിടിച്ച കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
അതേസമയം, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ജന്തർ മന്തറിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത് വൻ സംഘർഷത്തിനിടയാക്കി.




