ഒറ്റയടിക്ക് 250 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവെ; 'മുൻകരുതൽ നടപടി'; നിസാമുദ്ദീൻ, ന്യൂഡൽഹി സ്റ്റേഷനുകൾ അടച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോക്റോച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്താനിരുന്ന വൻ പ്രതിഷേധത്തിന് മുന്നോടിയായി മുൻകരുതൽ നടപടിയെന്നോണം ഡൽഹിയിലേക്കുള്ള 250-ലധികം ട്രെയിനുകൾ റയിൽവേ റദ്ദാക്കി. ഒക്ടോബർ 9, 10 തീയതികളിൽ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചതോടെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ആയിരക്കണക്കിന് യാത്രാക്കാർ വലിയ ദുരിതത്തിലായി.
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്റോച് ജനതാ പാർട്ടി (സിജെപി) നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലേക്കുള്ള 250-ലധികം ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന മാർച്ചിൽ പ്രതിഷേധക്കാർ എക്സ്ട്രാ കടന്നുകയറുന്നത് തടയാനും തലസ്ഥാനത്തെ ക്രമസമാധാനനില ഉറപ്പാക്കാനുമാണ് നടപടി.
ഒക്ടോബർ 9, 10 തീയതികളിലായി ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള സർവീസുകളെയാണ് ഈ തീരുമാനം ബാധിച്ചത്. ഒക്ടോബർ 9-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന സർവീസുകളും, ഒക്ടോബർ 10-ന് പുലർച്ചെ നാല് മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയിൽ പ്രസ്തുത സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ടിയിരുന്ന ട്രെയിനുകളുമാണ് പ്രധാനമായും റദ്ദാക്കിയത്. ഇതിൽ നിരവധി പാസഞ്ചർ വണ്ടികളും ഉൾപ്പെടുന്നുണ്ട്.
റയിൽവേയുടെ ഈ അപ്രതീക്ഷിത നീക്കം ആയിരക്കണക്കിന് സാധാരണ യാത്രക്കാരെയാണ് വലിയ ദുരിതത്തിലാക്കിയിരിക്കുന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അത്യാവശ്യ യാത്രാവശ്യങ്ങൾക്ക് തയ്യാറെടുത്തവർ കടുത്ത പ്രതിസന്ധിയിലാണ്. ഭരണകൂടത്തിന്റെ ഈ മുൻകരുതൽ നടപടിക്കെതിരെ യാത്രക്കാർക്കിടയിലും പൊതുസമൂഹത്തിലും വ്യാപകമായ വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്.




