എപ്പോഴും കൈകാലുകള്‍ തണുത്തിരിക്കാറുണ്ടോ? സൂക്ഷിക്കുക! പിന്നില്‍ ഈ 4 ആരോഗ്യപ്രശ്‌നങ്ങളാകാം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കാലാവസ്ഥയില്‍ വലിയ തണുപ്പില്ലെങ്കില്‍ പോലും നിങ്ങളുടെ കൈകാലുകള്‍ എപ്പോഴും തണുത്തുറഞ്ഞ അവസ്ഥയിലാണോ? വല്ലപ്പോഴും കൈകാലുകളില്‍ തണുപ്പ് അനുഭവപ്പെടുന്നത് സാധാരണയാണെങ്കിലും, ഇത് സ്ഥിരമായി നിലനില്‍ക്കുന്നത് രക്തചംക്രമണ തരാറുകള്‍ അല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം. ചൂടുള്ള അന്തരീക്ഷത്തില്‍ പോലും കൈകാലുകളില്‍ അസാധാരണമായ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതും ഒരു ആരോഗ്യ വിദഗ്ദ്ധന്റെ സേവനം തേടേണ്ടതും അത്യാവശ്യമാണ്.
1. മാനസിക സമ്മര്‍ദ്ദം (Stress) - മാനസിക സമ്മര്‍ദ്ദം ശരീരത്തിന്റെ 'ഫെറ്റ്-ഓര്‍-ഫ്‌ലൈറ്റ്' (fight-or-flight) പ്രതികരണത്തെ ഉത്തേജിപ്പിക്കുകയും അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രധാന പേശികളിലേക്ക് രക്തയോട്ടം തിരിച്ചുവിടാന്‍ കാരണമാകുന്നു. തല്‍ഫലമായി കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുകയും അവിടെ തണുപ്പ് അനുഭവപ്പെടുകയും ചെയ്യാം. നിങ്ങള്‍ക്ക് തണുപ്പ് അടിക്കുമ്പോഴോ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോഴോ, ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്നതിനായി കൈകാലുകളിലെ രക്തക്കുഴലുകള്‍ തനിയെ ചുരുങ്ങുന്നു. അതിനാല്‍ സ്‌ട്രെസ് ഇതിനൊരു കാരണമാകാം.
2. ഇരുമ്പിന്റെ കുറവ് (Iron deficiency) - ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കുന്നതിന് ആവശ്യമായ ഹീമോഗ്ലോബിന്‍ (രക്തത്തിലെ ചുവന്ന രക്താണുക്കളിലുള്ള പ്രോട്ടീന്‍) ഉല്‍പ്പാദിപ്പിക്കാന്‍ ഇരുമ്പ് അത്യാവശ്യമാണ്. ഇരുമ്പിന്റെ കുറവ് കൈകാലുകളില്‍ തണുപ്പ് ഉണ്ടാക്കാമെങ്കിലും, ഇതിനൊപ്പം മറ്റ് ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അയണ്‍ കുറവ് ഇതിന്റെ മറ്റൊരു പ്രധാന കാരണമാണ്. പ്രത്യേകിച്ച്, ശരീരത്തില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ ഹീമോഗ്ലോബിന്‍ നിര്‍മ്മിക്കാന്‍ ഇരുമ്പ് ആവശ്യമുള്ളതിനാല്‍ തളര്‍ച്ച, ബലഹീനത, തലവേദന, ശ്വാസതടസ്സം എന്നിവയും ഇതിനൊപ്പം അനുഭവപ്പെടാം.
3. തൈറോയ്ഡ് ഗ്രന്ഥിയുടെ കുറഞ്ഞ പ്രവര്‍ത്തനം (Underactive thyroid) - ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പറയുന്നതനുസരിച്ച്, തൈറോയ്ഡ് ഗ്രന്ഥിയുടെ കുറഞ്ഞ പ്രവര്‍ത്തനം (ഹൈപ്പോതൈറോയിഡിസം) ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ (metabolism) മന്ദഗതിയിലാക്കുകയും രക്തക്കുഴലുകളുടെ വഴക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് രക്തചംക്രമണത്തെ ബാധിക്കുകയും ഹൃദയത്തിന്റെ പമ്പിംഗ് ശേഷി കുറയ്ക്കുകയും ചെയ്യും. തൈറോയ്ഡ് കുറയുന്നത് തണുപ്പിനോട് അമിതമായ സംവേദനക്ഷമത ഉണ്ടാക്കാം, കാരണം തൈറോയ്ഡ് ഹോര്‍മോണുകളാണ് ഉപാപചയ പ്രവര്‍ത്തനങ്ങളും ശരീര താപനിലയും നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.
4. റേനോഡ്‌സ് രോഗം (Raynaud's disease) - തണുത്ത കാലാവസ്ഥയോ മാനസിക സമ്മര്‍ദ്ദമോ ഉണ്ടാകുമ്പോള്‍ കൈവിരലുകളിലെയും കാല്‍വിരലുകളിലെയും ചെറിയ രക്തക്കുഴലുകള്‍ ചുരുങ്ങി രക്തയോട്ടം താത്കാലികമായി തടസ്സപ്പെടുന്ന സാധാരണ അവസ്ഥയാണിത്. നിങ്ങളുടെ വിരലുകളുടെ നിറം മാറുകയാണെങ്കില്‍ - പ്രത്യേകിച്ച് വെള്ള, നീല, അല്ലെങ്കില്‍ ചുവപ്പ് നിറങ്ങളിലേക്ക് - നിങ്ങള്‍ക്ക് റേനോഡ്‌സ് (Raynaud's) അവസ്ഥയായിരിക്കാം. ഇവിടെ വിരലുകളിലെ രക്തക്കുഴലുകള്‍ താത്കാലികമായി അമിതമായി ചുരുങ്ങുകയാണ് ചെയ്യുന്നത്. വല്ലപ്പോഴും കൈകള്‍ തണുക്കുന്നത് സാധാരണമാണ്. എന്നാല്‍ മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം കൈകാലുകള്‍ എപ്പോഴും തണുത്തുറയുകയാണെങ്കില്‍, അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നത് ഉചിതമായിരിക്കും.




