2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'മരുന്ന് പ്രതിസന്ധിയില്ല, ആവശ്യത്തിന് മരുന്നുണ്ട്, പ്രതിസന്ധികൾ ഉണ്ടാക്കുന്നത് മാധ്യമങ്ങൾ': ആരോ​ഗ്യമന്ത്രി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 07:55 AM
പങ്കുവെക്കുക:
'മരുന്ന് പ്രതിസന്ധിയില്ല, ആവശ്യത്തിന് മരുന്നുണ്ട്, പ്രതിസന്ധികൾ ഉണ്ടാക്കുന്നത് മാധ്യമങ്ങൾ': ആരോ​ഗ്യമന്ത്രി
'മരുന്ന് പ്രതിസന്ധിയില്ല, ആവശ്യത്തിന് മരുന്നുണ്ട്, പ്രതിസന്ധികൾ ഉണ്ടാക്കുന്നത് മാധ്യമങ്ങൾ': ആരോ​ഗ്യമന്ത്രികേരളപ്രഭാതം

സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും അനാവശ്യ ഭീഷണികൾക്ക് വഴങ്ങില്ലെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. എയിംസ് വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്നും കേരളത്തിൽ എവിടെ എയിംസ് വന്നാലും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ. പ്രചരിക്കുന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, ചില മരുന്ന് കമ്പനികൾ ഭീഷണിയുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും അത്തരം ഭയപ്പെടുത്തലുകൾക്ക് വഴങ്ങില്ലെന്നും വ്യക്തമാക്കി. വകുപ്പിന്റെ ചുമതല തനിക്കാണെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിൽ വർധനവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എയിംസ് വിഷയത്തിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പരാമർശങ്ങൾക്കെതിരെയും മന്ത്രി രൂക്ഷമായി പ്രതികരിച്ചു. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സുരേഷ് ഗോപിയുടെ വിമർശനമെന്നും വല്ലപ്പോഴും കേരളത്തിലെത്തി സാഹചര്യം വിലയിരുത്താൻ തയ്യാറാകണമെന്നും മന്ത്രി എടുത്തുപറഞ്ഞു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൃത്യമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സ്ഥലം ഏതായാലും കേരളത്തിൽ എയിംസ് അനുവദിച്ചാൽ മതിയെന്നാണ് സർക്കാറിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിക്ക് പ്രത്യേക താല്പര്യമുള്ള പ്രദേശമുണ്ടെങ്കിൽ അത് അറിയിക്കാമെന്നും മന്ത്രി കൂട്ടിചേർത്തു.

അതേസമയം, കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ് സംബന്ധിച്ച് രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ പരാതി ലഭിക്കുന്ന മുറക്ക് കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)