ഫഹദ് ഫാസിലിന്റെ ഫാന്റസി ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഇന്ന് മുതൽ തിയേറ്ററുകളിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഫഹദ് ഫാസിലിനെ നായകനാക്കി ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത ഫാന്റസി ഫാമിലി ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ തിയേറ്ററുകളിലെത്തി.
കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന പുതിയ ഫാന്റസി ഫാമിലി എന്റർടെയ്‌നർ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ തിയേറ്ററുകളിലെത്തി. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
‘ബാഹുബലി’ ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമ്മിച്ച ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
തന്റെ പതിവു ശൈലികളിൽനിന്ന് വേറിട്ട കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരം സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. എസ്. എസ്. കാഞ്ചിയും ഹംസ അലിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
കാലഭൈരവ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബാലാജി സുബ്രഹ്മണ്യവും എഡിറ്റിംഗ് പ്രവീൺ ആന്റണിയുമാണ്. രാമ രാജമൗലിയാണ് കോസ്റ്റ്യൂം ഡിസൈൻ. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിലെ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.




