പ്രധാന കഥാപാത്രങ്ങളായി റോഷൻ ബഷീറും രാഹുൽ രാജഗോപാലും; ത്രില്ലര്‍ സിനിമയുടെ ചിത്രികരണം പൂർത്തിയായി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

റോഷൻ ബഷീറും രാഹുൽ രാജഗോപാലും പ്രധാന വേഷങ്ങളിലെത്തുന്ന ബിജോയ് പി.ഐ ചിത്രത്തിന്റെ ചിത്രീകരണം കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൂർത്തിയായി. വാണിമഹൽ ക്രിയേഷൻസ് നിർമ്മിക്കുന്ന ഈ ഡ്രാമ ത്രില്ലറിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉടൻ പുറത്തുവിടും.
യുവതാരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജോയ് പി.ഐ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിലൊരുങ്ങുന്ന ഡ്രാമ ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കൊല്ലം, തെന്മല, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.
'വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ 'ആക്റ്റർ കോപ്പ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ബിബിൻ ജോസഫും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരികയാണ്.
വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗോപി സുന്ദറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത്. സഞ്ജീവ് കൃഷ്ണന്റേതാണ് സംഗീതം. എ.ആർ. നന്ദഗോപന്റേതാണ് വരികൾ.
ഛായാഗ്രഹണം: രാജ്കുമാർ ഭാസ്‌കരൻ, ചിത്രസംയോജനം: രത്‌നരാജ് രാധാകൃഷ്ണൻ, കലാസംവിധാനം: അഖിലേഷ് പൊന്നെടുത്തുകുഴി, ചമയം: ബൈജു ശശികല, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, സൗണ്ട് ഇഫക്ട്സ്: അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ്: വിനോദ് പി. ശിവറാം, വി.എഫ്.എക്സ്: ജോബിൻ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ: സഞ്ജയ് ജി. കൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഖിൽ ഗീതാനന്ദ്, പ്രൊഡക്ഷൻ കോഡിനേറ്റർ: ചന്ദ്രമോഹൻ എസ്. ആർ, മാർക്കറ്റിംഗ്: ഐശ്വര്യ ശശിധരൻ, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ്.
ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.




