2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അശോക് സെല്‍വന്റെ അൻപില്‍ അവൻ,കളക്ഷൻ കണക്കുകള്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 10:50 AM
പങ്കുവെക്കുക:
അശോക് സെല്‍വന്റെ അൻപില്‍ അവൻ,കളക്ഷൻ കണക്കുകള്‍
അശോക് സെല്‍വന്റെ അൻപില്‍ അവൻ,കളക്ഷൻ കണക്കുകള്‍കേരളപ്രഭാതം

അശോക് സെൽവൻ നായകനായ 'അൻപിൽ അവൻ' ഇതുവരെ രണ്ട് കോടി രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടി. നവാഗതനായ ആർ. കാർത്തികേയൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രീതി മുകുന്ദനാണ് നായിക.

തമിഴകത്തെ ശ്രദ്ധേയനായ യുവതാരം അശോക് സെൽവനെ നായകനാക്കി നവാഗതനായ ആർ. കാർത്തികേയൻ സംവിധാനം ചെയ്ത 'അൻപിൽ അവൻ' മികച്ച പ്രതികരണം നേടുന്നു. ചിത്രം ഇതുവരെ രണ്ട് കോടി രൂപയുടെ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രീതി മുകുന്ദനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

നവ ദമ്പതികളുടെ ജീവിത പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഗ്നേഷ് ശിവ, അശോക് സെൽവൻ, ആർ. കാർത്തികേയൻ എന്നിവർ ചേർന്നാണ്. 'പോർ തൊഴിൽ' ഫെയിം വിഗ്നേഷ് രാജ, അശ്മീര അയ്യപ്പൻ എന്നിവർ ചേർന്ന് അഡീഷണൽ സ്ക്രീൻ പ്ലേ നിർവ്വഹിച്ചിരിക്കുന്നു.

സാബുമോൻ അബ്ദുസമദ്, കതിർബാലു, മഹാ ഡൽഹി ഗണേഷ് തുടങ്ങിയവരും പ്രമുഖ വേഷങ്ങളിലെത്തുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതവും ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നത്. ഗൗതം രാജേന്ദ്രൻ ഛായാഗ്രഹണവും സെൽവ ആർ.കെ എഡിറ്റിംഗും നിർവ്വഹിക്കുന്നു. മണികണ്ഠൻ ശ്രീനിവാസനാണ് കലാസംവിധായകൻ. പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രാഫി.

ഹാപ്പി ഹൈ പിക്ചേഴ്സിന്റെ ബാനറിൽ അശോക് സെൽവൻ, അഭിനയ സെൽവം എന്നിവരും അയ്യങ്കരൻ ഇന്റർനാഷണലിന്റെ ബാനറിൽ കെ. കരുണാമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)