2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

രോഹിത് ഗോപാലകൃഷ്ണന്‍റെ സംഗീതം; 'ആരം' ഓഡിയോ ജൂക്ബോക്സ് എത്തി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 01:41 PM
പങ്കുവെക്കുക:
രോഹിത് ഗോപാലകൃഷ്ണന്‍റെ സംഗീതം; 'ആരം' ഓഡിയോ ജൂക്ബോക്സ് എത്തി
രോഹിത് ഗോപാലകൃഷ്ണന്‍റെ സംഗീതം; 'ആരം' ഓഡിയോ ജൂക്ബോക്സ് എത്തികേരളപ്രഭാതം

'ആരം' ഓഡിയോ ജൂക്‌ബോക്‌സ് റിലീസ് ചെയ്തു: സൈജു കുറുപ്പ് നായകനായ ത്രില്ലർ ചിത്രം 'ആരം' ഗാനങ്ങളുടെ ഓഡിയോ ജൂക്‌‌ബോക്‌സ് പുറത്തിറങ്ങി.

സൈജു കുറുപ്പിനെ നായകനാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ ചിത്രം 'ആരം' ഗാനങ്ങളുടെ ഓഡിയോ ജൂക്‌ബോക്‌സ് പുറത്തിറങ്ങി. രോഹിത് ഗോപാലകൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ച നാല് വ്യത്യസ്ത ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത്. ഹരിചരൺ, സിതാര കൃഷ്ണകുമാർ, സയനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ, അശ്വിൻ എന്നിവരാണ് ഗായകർ.

സെപ്റ്റംബർ 25-ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ നിർമ്മാണം ഗുഡ് ഹോപ്പ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പാണ് നിർവഹിച്ചിരിക്കുന്നത്. നിരവധി ജനപ്രിയ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'കിനാവള്ളി'ക്ക് ശേഷം വിഷ്ണു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയത്.

അസ്കർ അലി, സിദ്ദിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണി ലാലു, അജിത് കോശി, മനോജ് കെ.യു, ഷഹീൻ സിദ്ദിഖ്, മീര വാസുദേവ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജിത്തു ദാമോദർ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ഗുഡ് ഫെല്ലാസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)