'ഗോള്‍ഡ് റഷ്'; 'ഖലീഫ'യിലെ വീഡിയോ സോംഗ് പുറത്തെത്തി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പൃഥ്വിരാജ് നായകനായ 'ഖലീഫ'യിലെ പുതിയ ഗാനമായ 'ഗോൾഡ് റഷ്' പുറത്തിറങ്ങി.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പശുക്കൾക്ക് പൂർണ സംരക്ഷണം ഉറപ്പാക്കുമെന്നും സന്യാസിമാരെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഭഗവത് ഗീത പാരായണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസങ്ങൾ പിന്തുടരുന്നതിലോ പ്രചരിപ്പിക്കുന്നതിലോ ഭയപ്പെടേണ്ടതില്ലെന്നും സംസ്ഥാനത്തെ രാഷ്ട്രീയ കാറ്റ് മാറിയിരിക്കുകയാണെന്നും സുവേന്ദു അധികാരി അവകാശപ്പെട്ടു.
"യാതൊരു മടിയും കൂടാതെ ഭഗവദ്ഗീത പാരായണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഹനുമാൻ ചാലിസ വിതരണം ചെയ്യുകയും ഹരേ കൃഷ്ണ മന്ത്രം ജപിക്കുകയും ശംഖ് മുഴക്കുകയും ചെയ്യാം. ഒന്നിനെയും ഭയപ്പെടാനില്ല," - അദ്ദേഹം പറഞ്ഞു.
ഗോമാതാവിനെ സംരക്ഷിക്കുന്ന സർക്കാരാണ് ബംഗാളിലുള്ളതെന്നും പുരോഹിതർക്കും മതനേതാക്കൾക്കും സ്വന്തം വിശ്വാസങ്ങൾ പ്രസംഗിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ടെന്നും സുവേന്ദു വ്യക്തമാക്കി. ബാഗേശ്വർ ബാബയുടെ ബംഗാൾ സന്ദർശനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചിത്രവും കോലവും കത്തിച്ചവർക്കെതിരെ സർക്കാർ കർശന നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന 'തുക്കഡെ തുക്കഡെ ഗ്യാങ്ങി'നെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ 'ആസാദി' പരാമർശത്തെ പരിഹസിച്ച സുവേന്ദു അധികാരി, ഇന്ത്യയ്ക്ക് 1947ൽ സ്വാതന്ത്ര്യം ലഭിച്ചതാണെന്നും ഇത്തരം പ്രസ്താവനകൾ നടത്തുന്നവരെ രാജ്യസ്നേഹികൾ പാഠം പഠിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.




