2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'കുടിയന്‍റെ മകനെന്ന ലേബൽ, ഓർക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ'; കുട്ടിക്കാലം പറഞ്ഞ് നെവിൻ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 11:54 AM
പങ്കുവെക്കുക:
'കുടിയന്‍റെ മകനെന്ന ലേബൽ, ഓർക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ'; കുട്ടിക്കാലം പറഞ്ഞ് നെവിൻ
'കുടിയന്‍റെ മകനെന്ന ലേബൽ, ഓർക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ'; കുട്ടിക്കാലം പറഞ്ഞ് നെവിൻകേരളപ്രഭാതം

ബിഗ് ബോസ് മലയാളം സീസൺ 7 ലെ മികച്ച മത്സരാർത്ഥിയായ നെവിൻ കാപ്രീഷ്യസ്‍ തന്‍റെ കൈപ്പേറിയ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നു.

​കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മികച്ച എന്റർടെയ്‌നറായും തേർഡ് റണ്ണർ അപ്പായും മാറിയ നെവിൻ കാപ്രീഷ്യസ് തന്റെ കൈപ്പേറിയ കുട്ടിക്കാലത്തെക്കുറിച്ചും ജീവിതപോരാട്ടങ്ങളെക്കുറിച്ചും തുറന്നുപറയുന്നു. അവതാരകയായ ലക്ഷ്മി നക്ഷത്രക്ക് നൽകിയ അഭിമുഖത്തിലാണ് നെവിൻ തന്റെ മുൻകാല അനുഭവങ്ങൾ പങ്കുവെച്ചത്.

​അത്ര സന്തോഷകരമായ ഒരു കുട്ടിക്കാലമായിരുന്നില്ല തന്റേതെന്ന് കണ്ണീരോടെ നെവിൻ ഓർത്തെടുത്തു. "അച്ഛൻ മദ്യപാനിയായിരുന്നതുകൊണ്ട് അതിന്റെ പേരിൽ ഒരുപാട് ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ട്. 'കുടിയന്റെ മകൻ' എന്ന ലേബൽ പോലും എനിക്ക് വീണു. ചെറിയൊരു വീട്ടിലായിരുന്നു താമസം. എന്നാൽ ഇതൊന്നും പറഞ്ഞ് നടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ഭൂതകാലമല്ല, വർത്തമാനകാലത്ത് ഞാൻ എവിടെ നിൽക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകുന്നത്," നെവിൻ വ്യക്തമാക്കി.

​ജീവിതച്ചെലവിനും പഠനത്തിനുമായി ചെറുപ്പകാലം തൊട്ടേ പല ജോലികളും ചെയ്യേണ്ടിവന്നതായും നെവിൻ കൂട്ടിച്ചേർത്തു. പത്രവിതരണം, ബേക്കറി ജോലി, സൂംബ ഇൻസ്ട്രക്ടർ, ആർട്ട് ഡയറക്ടർ, ഫാഷൻ കൊറിയോഗ്രാഫർ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിച്ചു. ബിഗ് ബോസിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് മൂന്ന് വർഷത്തോളം ഡ്രൈവറായും ജോലി ചെയ്തു. അവതാരകനായാണ് ആദ്യമായി മാധ്യമരംഗത്തേക്ക് പ്രവേശിക്കുന്നത്.

​കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വിദ്യാഭ്യാസത്തിനാണ് ജീവിതത്തിൽ എപ്പോഴും മുൻഗണന നൽകിയതെന്ന് നെവിൻ പറഞ്ഞു. പഠനച്ചെലവുകൾക്ക് പലരുടെയും സഹായം ലഭിച്ചു. വിദേശത്ത് ജോലിക്കായി അവസരങ്ങൾ വന്നെങ്കിലും പഠനം പൂർത്തിയാക്കാനാണ് തീരുമാനിച്ചത്. കഠിനാധ്വാനത്തിന് എന്നെങ്കിലും ഫലം ലഭിക്കുമെന്ന ഉറച്ച വിശ്വാസമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)