2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ആരാവും ബിഗ് ബോസ് ഹൗസിലെ അടുത്ത ലീഡര്‍? നടക്കാനിരിക്കുന്നത് വന്‍ മത്സരം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 10:38 AM
പങ്കുവെക്കുക:
ആരാവും ബിഗ് ബോസ് ഹൗസിലെ അടുത്ത ലീഡര്‍? നടക്കാനിരിക്കുന്നത് വന്‍ മത്സരം
ആരാവും ബിഗ് ബോസ് ഹൗസിലെ അടുത്ത ലീഡര്‍? നടക്കാനിരിക്കുന്നത് വന്‍ മത്സരംകേരളപ്രഭാതം

ബിഗ് ബോസ് മലയാളം സീസൺ 8 ലെ നാലാം വാരത്തിലെ ലീഡറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.

ബിഗ് ബോസ് മലയാളം സീസൺ 8 നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ഹൗസിൽ ക്യാപ്റ്റൻസി പോര് മുറുകുന്നു. ഹൗസിനെ നയിക്കാനുള്ള അടുത്ത ലീഡറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 'ജനാധിപത്യം' പ്രമേയമാക്കിയെത്തുന്ന ഇത്തവണത്തെ സീസണിൽ ക്യാപ്റ്റനു പകരം 'ലീഡർ' എന്നാണ് സ്ഥാനം അറിയപ്പെടുന്നത്.

​ഓരോ ആഴ്ചയിലും മത്സരാർഥികൾ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ലീഡർക്ക് രണ്ട് അനുയായികളെയും കൂടെക്കൂട്ടാം. ഹൗസിലെ പ്രധാന തീരുമാനങ്ങളും തർക്കങ്ങളും ചർച്ച ചെയ്യുന്നതിനായി 'ജനസഭ' എന്ന പ്രത്യേക മുറിയും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്.

​നാലാം വാരത്തിലെ ലീഡർ തിരഞ്ഞെടുപ്പിൻ്റെ ആവേശം വാനോളമുയർത്തുന്ന പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. മുൻ വാരങ്ങളേക്കാൾ ഏറെ വാശിയോടെയാണ് മത്സരാർഥികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഹുൽ ഈശ്വറും ഷിജിനും ഉൾപ്പെടെയുള്ള പ്രമുഖർ ശക്തമായ വാദമുഖങ്ങളുമായി രംഗത്തെത്തുന്നത് പ്രൊമോയിൽ കാണാം.

​രണ്ടാം വാരത്തിൽ ലീഡറായിരുന്ന രാഹുൽ ഈശ്വർ തൻ്റെ മുൻ നിലപാടുകളിൽ നിന്നും മാറി ചിന്തിക്കുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. വലിയ തർക്കങ്ങളില്ലാതെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ രാഹുൽ ശ്രമിച്ചെങ്കിലും, ഹൗസിലെ ആവേശം ചോർന്നുപോയെന്ന വിമർശനം ഉയർന്നിരുന്നു.

​സീസണിലെ ആദ്യ ലീഡറായ ജസീല പർവീൺ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വാരാന്ത്യ എപ്പിസോഡുകളിൽ സഹമത്സരാർഥികളിൽ നിന്ന് കടുത്ത വിമർശനം നേരിടേണ്ടി വന്നു. മൂന്നാം വാരത്തിൽ ലീഡറായ നോബി തൻ്റെ ഗെയിമിന് മുൻഗണന നൽകിയത് വീക്കിലി ടാസ്കിനെ പ്രതികൂലമായി ബാധിച്ചതും, തുടർന്ന് അവതാരകനായ മോഹൻലാൽ നോബിയെ രൂക്ഷമായി വിമർശിച്ചതും വാർത്തയായിരുന്നു.

​ഈ പശ്ചാത്തലത്തിൽ, നാലാം വാരത്തിൽ വീടിൻ്റെ അമരം ആര് ഏറ്റെടുക്കുമെന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് പ്രേക്ഷകർ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)