2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പെട്രോൾ വില ലിറ്ററിന് 5 രൂപ കൂട്ടി, ഡീസൽ വില മൂന്ന് രൂപയും വർധിപ്പിച്ചു; തീരുമാനം രാജ്യത്തെ പ്രമുഖ കമ്പനിയായ നയരയുടേത്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 5, തിങ്കൾ | 05:05 AM
പങ്കുവെക്കുക:
പെട്രോൾ വില ലിറ്ററിന് 5 രൂപ കൂട്ടി, ഡീസൽ വില മൂന്ന് രൂപയും വർധിപ്പിച്ചു; തീരുമാനം രാജ്യത്തെ പ്രമുഖ കമ്പനിയായ നയരയുടേത്
പെട്രോൾ വില ലിറ്ററിന് 5 രൂപ കൂട്ടി, ഡീസൽ വില മൂന്ന് രൂപയും വർധിപ്പിച്ചു; തീരുമാനം രാജ്യത്തെ പ്രമുഖ കമ്പനിയായ നയരയുടേത്കേരളപ്രഭാതം

റഷ്യൻ ക്രൂഡോയിൽ ലഭ്യതക്കുറവും ആഗോള പ്രതിസന്ധിയും ചൂണ്ടിക്കാട്ടി പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും വർധിപ്പിച്ചു. പൊതുമേഖലാ കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്താത്ത സാഹചര്യത്തിൽ നയാരയുടെ ഈ നീക്കം മറ്റ് വിതരണക്കാരെയും സ്വാധീനിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയുമാണ് കൂട്ടിയത്. റഷ്യൻ ക്രൂഡോയിൽ ലഭ്യതയിലുണ്ടായ വ്യതിയാനങ്ങളും അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികളുമാണ് വിലവർധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ ഇന്ധനവില മാറ്റമില്ലാതെ തുടരുമ്പോഴാണ് സ്വകാര്യ മേഖലയിലെ പ്രധാന വിതരണക്കാരായ നയാരയുടെ ഈ നീക്കം. വിലവർധനവ് പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തുടനീളമുള്ള നയാരയുടെ പമ്പുകളിൽ വർധിച്ച നിരക്കായിരിക്കും ഈടാക്കുക.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതിനെത്തുടർന്നുണ്ടായ നഷ്ടം നികത്താനാണ് നടപടിയെന്ന് അയ്യായിരത്തിലധികം ഇന്ധന ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനി വ്യക്തമാക്കി. സ്വകാര്യ കമ്പനിയുടെ ഈ പെട്ടെന്നുള്ള തീരുമാനം മറ്റ് എണ്ണ വിതരണക്കാരെയും സമാനമായ വിലവർധനവിലേക്ക് നയിക്കുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ശക്തമായിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)