2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 06:15 AM
പങ്കുവെക്കുക:
ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി
ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടികേരളപ്രഭാതം

ഗൂഗിൾ ജെമിനി സൗജന്യ ഉപയോക്താക്കൾക്ക് ഒക്ടോബർ 9 മുതൽ 'ഫ്ലാഷ്-ലൈറ്റ്' മോഡൽ മാത്രമേ ലഭ്യമാകൂ എന്ന് കമ്പനി അറിയിച്ചു. നിലവിൽ സൗജന്യമായി ലഭിച്ചിരുന്ന ഫ്ലാഷ്, പ്രോ മോഡലുകളുടെ സേവനം ഇതോടെ അവസാനിക്കും.

ജനപ്രിയ എ.ഐ സേവനമായ 'ഗൂഗിൾ ജെമിനി' സൗജന്യമായി ഉപയോഗിക്കുന്നവർക്ക് പുതിയ നിയന്ത്രണങ്ങളുമായി ഗൂഗിൾ. ഒക്ടോബർ 9 മുതൽ സൗജന്യ ഉപയോക്താക്കൾക്ക് 'ഫ്ലാഷ്-ലൈറ്റ്' (Flash-Lite) മോഡൽ മാത്രമേ ലഭ്യമാകൂ എന്ന് കമ്പനി അറിയിച്ചു. നിലവിൽ സൗജന്യമായി ലഭിച്ചിരുന്ന 'ഫ്ലാഷ്', 'പ്രോ' മോഡലുകളുടെ സേവനം ഇതോടെ അവസാനിക്കും.

ഗൂഗിൾ എ.ഐ സബ്‌സ്‌ക്രിപ്ഷൻ ഇല്ലാത്ത ഉപയോക്താക്കളെയാണ് പുതിയ തീരുമാനം പ്രധാനമായും ബാധിക്കുക. പ്രതിമാസം 4.99 ഡോളർ (ഏകദേശം 500 രൂപ) നിരക്കുള്ള എ.ഐ പ്ലാനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പ്ലാൻ ഉപയോഗിക്കുന്നവർക്ക് ഫ്ലാഷ്-ലൈറ്റ്, ഫ്ലാഷ് മോഡലുകൾ തുടരുമെങ്കിലും പ്രോ മോഡൽ ലഭ്യമാകില്ല. മാറ്റങ്ങൾ എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നത് സംബന്ധിച്ച് ഉപയോക്താക്കൾക്ക് ഇമെയിൽ വഴി അറിയിപ്പ് നൽകും.

ചോദ്യങ്ങളുടെ സങ്കീർണതയ്ക്കനുസരിച്ച് പരിധി ജെമിനിയുടെ ഉപയോഗപരിധി നിർണയിക്കുന്ന മാനദണ്ഡങ്ങളിലും ഗൂഗിൾ മാറ്റം വരുത്തിയിട്ടുണ്ട്. ഓരോ ചോദ്യത്തിനും ആവശ്യമായി വരുന്ന കംപ്യൂട്ടിങ് ശേഷിയുടെ അടിസ്ഥാനത്തിലാണ് ഉപയോഗം കണക്കാക്കുക. സങ്കീർണമായ ചോദ്യങ്ങൾ, ദൈർഘ്യമേറിയ സംഭാഷണങ്ങൾ, ഉയർന്ന ശേഷിയുള്ള മാതൃകകളുടെ ഉപയോഗം എന്നിവ സബ്‌സ്‌ക്രിപ്ഷൻ പരിധി വേഗത്തിൽ തീരുന്നതിന് കാരണമാകും.

പ്രോ ഉപയോക്താക്കൾക്ക് 'ഡീപ് തിങ്ക്' അതേസമയം, ഗൂഗിളിന്റെ ഏറ്റവും ഉയർന്ന എ.ഐ അൾട്രാ പ്ലാനിൽ മാത്രം ലഭ്യമായിരുന്ന 'ഡീപ് തിങ്ക്' (Deep Think) ഫീച്ചർ ഇനി എ.ഐ പ്രോ ഉപയോക്താക്കൾക്കും ലഭിക്കും. പ്രതിമാസം 19.99 ഡോളർ (ഏകദേശം 1,900 രൂപ) നിരക്കുള്ള പ്ലാനാണിത്. പ്രോ മാതൃകയുടെ സഹായത്തോടെ, ഒരേസമയം ഒന്നിലധികം റീസണിങ് പ്രക്രിയകൾ ഉപയോഗിച്ച് സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.

ചിന്താശേഷി സ്വയം തിരഞ്ഞെടുക്കാം ചോദ്യങ്ങൾക്ക് മറുപടി നൽകാൻ എത്രത്തോളം കംപ്യൂട്ടിങ് ശേഷി ഉപയോഗിക്കണമെന്ന് ഉപയോക്താക്കൾക്ക് സ്വയം തീരുമാനിക്കാവുന്ന പുതിയ സവിശേഷതയും കമ്പനി പരീക്ഷിക്കുന്നുണ്ട്. 'ലോ', 'മീഡിയം', 'ഹൈ' എന്നിങ്ങനെ മൂന്ന് തലങ്ങളിലാവും ഈ ക്രമീകരണം. ഉയർന്ന ശേഷി തിരഞ്ഞെടുക്കുമ്പോൾ ഉപയോഗപരിധി വേഗത്തിൽ കുറയാൻ സാധ്യതയുണ്ട്.

ജെമിനി 4 അർഗോൺ പരീക്ഷണഘട്ടത്തിൽ അടുത്ത തലമുറയിലെ 'ജെമിനി 4 അർഗോൺ' മാതൃകയുടെ പരീക്ഷണവും ഗൂഗിൾ ആരംഭിച്ചിട്ടുണ്ട്. 'ഫെയർവിൻഡ്' പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത സൈബർ സുരക്ഷാ വിദഗ്ധർക്കാണ് നിലവിൽ ഇതിലേക്ക് പ്രവേശനം നൽകിയിട്ടുള്ളത്. തുടർന്ന് പണമടച്ച് ഉപയോഗിക്കുന്ന എ.പി.ഐ ഉപയോക്താക്കൾക്കും എ.ഐ അൾട്രാ ഉപയോക്താക്കൾക്കും ഇത് ലഭ്യമാക്കും. എന്നാൽ പ്രോ പ്ലാനിൽ ഇത് ഉൾപ്പെടുത്തുമോ അതോ പുതിയ നിരക്കായി അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ ഗൂഗിൾ വ്യക്തത വരുത്തിയിട്ടില്ല.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)