2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

രാജ്യത്ത് രണ്ടാം വന്ദേഭാരത് സ്ലീപ്പർ ഈ മാസം മുതൽ; 16 മണിക്കൂർ കൊണ്ട് ഇനി ബെംഗളൂരുവിൽ നിന്ന് മുംബൈയിലെത്താം, റൂട്ടും സമയവും അറിയാം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 06:20 AM
പങ്കുവെക്കുക:
രാജ്യത്ത് രണ്ടാം വന്ദേഭാരത് സ്ലീപ്പർ ഈ മാസം മുതൽ; 16 മണിക്കൂർ കൊണ്ട് ഇനി ബെംഗളൂരുവിൽ നിന്ന് മുംബൈയിലെത്താം, റൂട്ടും സമയവും അറിയാം
രാജ്യത്ത് രണ്ടാം വന്ദേഭാരത് സ്ലീപ്പർ ഈ മാസം മുതൽ; 16 മണിക്കൂർ കൊണ്ട് ഇനി ബെംഗളൂരുവിൽ നിന്ന് മുംബൈയിലെത്താം, റൂട്ടും സമയവും അറിയാംകേരളപ്രഭാതം

രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ ബെംഗളൂരു-മുംബൈ റൂട്ടിൽ സർവീസ് ആരംഭിക്കും. ആഴ്ചയിൽ 6 ദിവസം ഓടുന്ന ട്രെയിൻ 16 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും.

ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചു. ബെംഗളൂരുവിനും മുംബൈക്കുമിടയിലാണ് പുതിയ ട്രെയിൻ ഓടുക. 16 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന ട്രെയിനിന് പ്രധാനപ്പെട്ട ആറ് സ്റ്റോപ്പുകളാണുണ്ടാവുക. ഇരുദിശകളിലേക്കും ആഴ്ചയിൽ ആറ് ദിവസമായിരിക്കും സർവീസ്.

സമയക്രമം

  • ബെംഗളൂരു - മുംബൈ: രാത്രി 10:00-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 1:50-ന് മുംബൈയിലെത്തും. (തിങ്കളാഴ്ചകളിൽ സർവീസില്ല).

  • മുംബൈ - ബെംഗളൂരു: രാത്രി 10:30-ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2:50-ന് ബെംഗളൂരുവിൽ എത്തിച്ചേരും. (ചൊവ്വാഴ്ചകളിൽ സർവീസില്ല).

പ്രധാന സ്റ്റോപ്പുകൾ

അനന്ത്പൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്.

സർവീസിനായി രണ്ട് വന്ദേഭാരത് സ്ലീപ്പർ റേക്കുകൾ അനുവദിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കി. ഐ.ടി ഹബ്ബുകളായ ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന പുതിയ സർവീസ് യാത്രികർക്ക് ഏറെ ആശ്വാസകരമാകും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)