കേരളത്തിൽ സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം, വെള്ളി വില അറിയാം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സംസ്ഥാനത്ത് 22 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയും പവന് 1,09,680 രൂപയുമായി. വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 235 രൂപയിൽ തുടരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഒക്ടോബർ ഏഴ് ബുധനാഴ്ച രാവിലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,710 രൂപയും പവന് 1,09,680 രൂപയുമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഗ്രാമിന് 13,770 രൂപയായി ഉയർന്ന ശേഷമാണ് ബുധനാഴ്ച രാവിലെ വില താഴ്ന്നത്.
മറ്റ് കാരറ്റുകളിലെ പുതുക്കിയ നിരക്കുകൾ:
18 കാരറ്റ്: ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,265 രൂപയായി. പവന് 90,120 രൂപ.
14 കാരറ്റ്: ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,775 രൂപയിലെത്തി. പവന് 70,200 രൂപ.
9 കാരറ്റ്: ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,660 രൂപയായി. പവന് 45,280 രൂപ.
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 235 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.




