“ഇനി ‘ഞങ്ങൾ’ ഇല്ല, അപർണ ജീവ എന്ന് മാത്രം”; 11 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിച്ചു എന്ന് ജീവ ജോസഫ്

കൊച്ചി: ടെലിവിഷൻ അവതാരകരും അഭിനേതാക്കളുമായ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നു. 11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട കാര്യം ജീവ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചത്.
“ഇനി ‘ഞങ്ങൾ’ ഇല്ല, അപർണ ജീവ എന്ന് മാത്രം. 11 വർഷത്തെ വിവാഹജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ എന്തോ തെറ്റുപറ്റി, ഇനി ഇത് മുൻപോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് പരസ്പര സമ്മതത്തോടെ ഈ തീരുമാനമെടുത്തത്” – ജീവ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വേർപിരിയലിന് പിന്നിലെ കാരണം വ്യക്തിപരമാണെന്നും ഈ ഘട്ടത്തിൽ സ്വകാര്യത മാനിക്കണമെന്നും ജീവ ആരാധകരോട് അഭ്യർത്ഥിച്ചു.
2015 ഓഗസ്റ്റ് 24-നാണ് ഇരുവരും വിവാഹിതരായത്. പതിനൊന്നാം വിവാഹ വാർഷിക ദിനത്തിൽ തന്നെയാണ് വേർപിരിയൽ വാർത്തയും പുറത്തുവിട്ടത്. “2015 ഓഗസ്റ്റ് 24 മുതൽ 2026 ഓഗസ്റ്റ് 24 വരെ- എല്ലാ മനോഹരമായ ഓർമകൾക്കും നന്ദി” എന്ന കുറിപ്പോടെയാണ് ജീവ ഇൻസ്റ്റഗ്രാം പോസ്റ്റ് അവസാനിപ്പിക്കുന്നത്. റിയാലിറ്റി ഷോകളിലൂടെയും സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ ദമ്പതികളായിരുന്നു ഇരുവരും.
