പ്രവാസി പെന്ഷന്: 32 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 32 കോടി രൂപ അനുവദിച്ചു. തുക ലഭ്യമായതോടെ ഓണത്തിന് മുന്നോടിയായി അർഹരായ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുകയെത്തും.
മുൻ സർക്കാറിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് വിതരണം മുടങ്ങാൻ കാരണമായത്. എന്നാൽ, പ്രവാസികളോടുള്ള സർക്കാറിന്റെ പ്രതിബദ്ധത മുൻനിർത്തിയാണ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആദ്യഘട്ട തുക അനുവദിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
കുടിശ്ശികയുള്ള മുഴുവൻ തുകയും എത്രയും പെട്ടെന്ന് അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്.
