സൂര്യയുടേയും മമിതയുടേയും രസകരമായ സീൻ; ‘വിശ്വനാഥ് ആൻഡ് സൺസ്’ സ്നീക് പീക്ക് പുറത്ത്

കൊച്ചി: സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ‘വിശ്വനാഥ് ആൻഡ് സൺസ്’ സിനിമയിലെ സ്നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി. സൂര്യയും മലയാളി താരം മമിത ബൈജുവും ഒന്നിക്കുന്ന രസകരമായ രംഗങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഇതിനോടകം 100 കോടിയിലധികം രൂപ കളക്ട് ചെയ്തതായി സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.
ന്യൂ സൂര്യ ഫിലിംസാണ് ചിത്രം കേരളത്തിൽ തീയേറ്ററുകളിൽ എത്തിച്ചത്. സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്നാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു.
പ്രണയത്തിനും ഹാസ്യത്തിനും കുടുംബ വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം സൂര്യയുടെ കരിയറിലെ 46-ാം ചിത്രമാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കറി’നു ശേഷം വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. നിമിഷ് രവി ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിങും നിർവ്വഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: കരുമാഞ്ചി ഉമാ മഹേശ്വര റാവു, ഫൈറ്റ്: വി. വെങ്കട്ട്, പി.ആർ.ഒ: ശബരി.
