ആലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ചു.

ആലപ്പുഴ: വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് മുട്ടിലിഴഞ്ഞെത്തിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ സ്വദേശി വിനീതിന്റെ മകൻ ത്രിണവ് ആണ് ദാരുണമായി മരണപ്പെട്ടത്.
വൈകിട്ട് ആറുമണിയോടെ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനാണ് കുഞ്ഞിനെ തട്ടിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
