‘നിന്നരികില് ഞാനെത്താം’; ‘ആലി’യിലെ വീഡിയോ ഗാനം പുറത്തെത്തി

കൊച്ചി: ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ആലി’ എന്ന ചിത്രത്തിലെ ‘നിന്നരികിൽ ഞാനെത്താം…’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി. കൃഷ്ണ പ്രിയദർശൻ തന്നെ വരികളെഴുതിയ ഗാനത്തിന് കിളിമാനൂർ രാമവർമ്മ തമ്പുരാനാണ് സംഗീതം പകർന്നിരിക്കുന്നത്. കിളിമാനൂർ രാമവർമ്മ തമ്പുരാനും സരിത രാജീവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രം ഇന്ന് തിയറ്ററുകളിലെത്തി. മലയാളത്തിലും തമിഴിലുമായി കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ എസ്.എഫ്.സി ആർട്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
മൻഹർ സിനിമാസ്, എമിനൻ്റ് മീഡിയ ദുബൈ എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിനാസ് നാസർ ഛായാഗ്രഹണവും അബു ജിയാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഡോ. കൃഷ്ണ പ്രിയദർശൻ, കിളിമാനൂർ രാമവർമ്മ തമ്പുരാൻ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ.ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത് കുമാർ, കൈലാഷ്, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ഷാജി പുഷ്പാംഗദൻ, ആകർഷ്, ജസീർ, രാജേഷ് ബി.കെ, ഗോകില, ലത ദാസ്, ശ്രുതി, മണക്കാട് ലീല, കൃഷ്ണപ്രിയ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
പശ്ചാത്തലസംഗീതവും ആലാപനവും കിളിമാനൂർ രാമവർമ്മ തമ്പുരാൻ, അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസൻ, ഹിഷാം കലാഫ്, അഭി എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
മറ്റ് അണിയറ പ്രവർത്തകർ:
കല: അഖിലേഷ്, ഷിജു ഭാസ്കർ | കോസ്റ്റ്യൂം: സിസിലി ഫെർണാണ്ടസ് | മേക്കപ്പ്: ജയൻ സി.എം | അസോസിയേറ്റ് ഡയറക്ടർ: ജാഫർ കുറ്റിപ്പുറം | കാസ്റ്റിംഗ് ചീഫ്: ഡോ. രജിത്കുമാർ | പ്രൊഡക്ഷൻ കൺട്രോളർ: ശ്രീധർ | കൊറിയോഗ്രഫി: അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ | പി.ആർ.ഒ: അജയ് തുണ്ടത്തിൽ, എം.കെ ഷെജിൻ.
